play-sharp-fill

നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ ശ്രമിക്കുന്നത് ഉന്നതന്മാർ: ഗണേഷിൻ്റെ പി.എ വെറും റബർ സ്റ്റാമ്പ്; കൊമ്പന്മാരെ തൊടാനാവാതെ കേരള പൊലീസും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നത് മലയാള സിനിമയിലെ ഉന്നതന്മാർ അടങ്ങുന്ന സംഘം ആണെന്നതിന് വ്യക്തമായ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണം ഗണേഷ് കുമാറിൻ്റെ പി.എയിൽ ഒതുക്കാനൊരുങ്ങി പൊലീസ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പത്തനാപുരത്തെ ഗണേഷ് കുമാര്‍ എം എല്‍ എയുടെ മടയില്‍ നിന്നുമാണ് പൊലീസ് പൊക്കിയത്. പ്രദീപ് കോട്ടക്കൽ ഒറ്റയ്ക്ക് ഇത് ചെയ്യില്ലന്നും ഉന്നതരിലേക്കുള്ളത് കൈയ്യത്തും ദൂരമാണെന്നിരിക്കെ വെറും കൂലിക്കാരനായ പ്രദീപില്‍ കേസ് ഒതുങ്ങുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു. കേസില്‍ യഥാര്‍ത്ഥ […]

കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുമതി ; പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകൾ നടത്താനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് രോഗി മരണപ്പെട്ടാൽ ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാൻ അനുവദിക്കും. പ്രതീകാത്മകമായരീതിയിൽ മതപരമായ പുണ്യജലം […]

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വ്യാജമദ്യനിർമ്മാണം വേണ്ട..! വ്യാജമദ്യത്തിനെതിരെ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ; കോട്ടയത്ത് എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിപണനം തുടങ്ങിയവയ്‌ക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു. എക്‌സൈസ് ഡിവിഷൻ ഓഫീസിലും വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ സർക്കിളുകളിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾക്ക് പുറമേ പോലീസ്, വനംവകുപ്പ്, റെയിൽവേ, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത റെയ്ഡുകളും പെട്രോളിംഗും നടത്തിവരുന്നു. വന മേഖലകൾ, കായൽ തീരത്തും തുരുത്തുകളിലും അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ, അന്യ […]

അരിയും ദേശാഭിമാനിയും കൊടുത്ത്‌ വോട്ടുപിടുത്തവുമായി സി.പി.എം ; വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ കിറ്റ് വിതരണം തടഞ്ഞ് ബി.ജെ.പി : വിവാദമായതോടെ വിതരണത്തിന് വെച്ച കിറ്റുകൾ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തലശ്ശേരി: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയതോടെ വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നും നിരവധി പ്രവർത്തനങ്ങളാണ് ഉണ്ടാവുന്നത്. ഇതിനിടയിലാണ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ നാട്ടിൽ സി.പി.എം അരി വിതരണം.   തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വനിത നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ അരി – പല വ്യഞ്ജന കിറ്റ് വിതരണം ബിജെപി പ്രവർത്തകർ തടഞ്ഞു. തിരുവങ്ങാട് – നാല്പതാം വാർഡിലാണ് സംഭവം. കിറ്റ് വിതരണം ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ പൊലീസെത്തി വിതരണത്തിന് വെച്ച കിറ്റുകൾ […]

ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ; പാൽ, പത്രം , അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെയും ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം:രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ദേശീയ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിൽ നിന്നും പാൽ, പത്രം, ഇലക്ഷൻ ഓഫീസുകളെയും, അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. വ്യാപാരി വ്യവസായികൾ പിന്തുണ നൽകിയിട്ടുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളും കർഷകത്തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലയും പ്രവർത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനവും നാളെ സമരകേന്ദ്രങ്ങളിൽ കൊവിഡ് […]

പൊന്മാങ്കൽ ബസ് ഉടമ അടക്കം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസിന്റെ ഭാഗമായി: കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്ക് ഒഴുക്ക് തുടരുന്നു: ആർപ്പൂക്കരയിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറോളം പേർ കേരള കോൺഗ്രസിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ആർപ്പൂക്കരയിൽ കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്കുള്ള ഒഴുക്ക് തുടരുന്നു. കോൺഗ്രസിന്റെ വനിതാ നേതാക്കൾ അടക്കമുള്ള നൂറിലേറെപ്പേർ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായി. ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായത്. കോൺഗ്രസ്സ് മുൻ ആർപ്പൂക്കര ബ്ലോക്ക് ജനറൽ സെക്രട്ടറിയും മഹിളാ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന സാറാമ്മ ജോൺ, ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഗൾഫ് കോ-ഓർഡിനേറ്ററും പൊന്മാൻക്കൽ ഹോംസ് ആൻഡ് ബിൽഡേർസ് എം.ഡിയുമായ തങ്കച്ചൻ പൊന്മാൻക്കൽ, ഏറ്റുമാനൂർ സിറ്റിസൺ ക്ലബ്ബ് മുൻ പ്രസിഡന്റ് […]

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി സർക്കാരും പാർട്ടിയും ഇഡിയ്‌ക്കെതിരെ വാളോങ്ങുന്നതിനിടയിൽ ; കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ബിനീഷിന്റെ ബന്ധുക്കൾക്കും കഷ്ടകാലം : ബിനീഷിന്റെ ഉറ്റബന്ധുവിൻ്റെ 50 ലക്ഷം രൂപയുടെ ഇടപാടും സംശയനിഴലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർക്കാരും പാർട്ടിയും ഒരു പോലെ ഇഡിയുടെ അന്വേഷണത്തിനെതിരെ വാളോങ്ങി പരസ്യ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബിനീഷിനെതിരെ ‘കണ്ടുകെട്ടൽ’എന്ന ആയുധം ഇഡി പ്രയോഗിക്കുന്നത്. കേസിൽ ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്ന് രജിസ്‌ട്രേഷൻ ഐ.ജിക്ക് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ കത്തു നൽകിയിരുന്നു. കേസിൽ ഇഡി കണ്ടുകെട്ടൽ നടപടികൾ തുടങ്ങിയാൽ […]

സ്വർണ്ണവിലയിൽ വീണ്ടും കുറവ്: കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 60 രൂപയും പവന് 480രൂപയും കുറഞ്ഞു. കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ *GOLD RATE* അരുൺസ് മരിയ ഗോൾഡ് 25/11/2020 Todays Gold Rate ഗ്രാമിന് 4560 പവന് 36480

കോണ്‍​ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ ഗുരു​ഗ്രാം: കോണ്‍​ഗ്രസ് നേതാവവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോ​ഗ്യനില വഷളായതിനെ തുട‍ര്‍ന്ന് ബുധനാഴ്ച പുല‍ര്‍ച്ചെ 3.30ഓടെ ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ മരിച്ചത്‌. മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. ഒക്ടോബ‍ര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് പോസീറ്റിവായെന്നും ഈ സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കം പുല‍ര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കോവിഡിനെ തുട‍ര്‍ന്ന് ആരോ​ഗ്യനില […]

കടുത്തുരുത്തി ഞീഴൂർ കുതിരവേലിൽ പാറമട ക്രഷറിൽ വിജിലൻസ് റെയ്ഡ്: കണ്ടെത്തിയത് വൻ ക്രമക്കേട്: ക്രഷർ സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം : കടുത്തുരുത്തി ഞീഴൂരിലെ കുതിരവേലിൽ ക്രഷറിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഉച്ചക്ക് മൂന്ന് മണിക്കാണ് അവസാനിച്ചത്. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പാറമടയുടെ മൈനിംഗ് ലീസ് കാലാവധി നവംബർ എട്ടിന് അവസാനിച്ചിരുന്നു. എന്നാൽ രഹസ്യമായി പാറമടയിൽ തന്നെയുള്ള ക്രഷറിൽ പാറ പൊട്ടിച്ച് ഉപ ഉൽപ്പന്നങ്ങൾ ആക്കി വിൽപ്പന നടത്തി വരികയായിരുന്നു. ഒൻപതാം തീയ്യതി മുതൽ ഇന്ന് വരെ […]