പിഴ അടച്ചു പുറത്തിറങ്ങി റോബിൻ ബസ് ; വൈകുന്നേരം മുതൽ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്റെ ബസ്സിനെ പൂട്ടിയതെന്ന് ബസ്സുടമ

പിഴ അടച്ചു പുറത്തിറങ്ങി റോബിൻ ബസ് ; വൈകുന്നേരം മുതൽ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്റെ ബസ്സിനെ പൂട്ടിയതെന്ന് ബസ്സുടമ

Spread the love

 

സ്വന്തം ലേഖകൻ

 

പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്നു റോബിൻ ബസ് പുറത്തിറങ്ങി. പെർമിറ്റിന്റെ പിഴ അടച്ച ശേഷമാണ് റോബിൻ ബസ് പുറത്തിറങ്ങിയത് .

 

ഇന്ന് വൈകുന്നേരം മുതൽ സർവീസ് ആരംഭിക്കുമെന്ന് ബസ്സുടമ ഗിരീഷ് അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെ ഞായറാഴ്ചയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘിച്ചു സർവീസ് നടത്തിയതിനാണ് കോയമ്പത്തൂർ വെസ്റ്റ് ആർ.ടി.ഒ ബസ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കെഎസ്‌ആര്‍ടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സര്‍വീസ് നടത്തിയിട്ടുള്ളുവെന്നും ബസ് ഉമട ഗിരീഷ് പറഞ്ഞിരുന്നു. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

 

മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ച്‌ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ‘റോബിന്‍’ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.