പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യർ ; കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തിക: പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി ; യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും നിയമനം നടത്താനും ഉത്തരവ് 

പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യർ ; കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തിക: പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി ; യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും നിയമനം നടത്താനും ഉത്തരവ് 

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും.

മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

അയോഗ്യരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിഎസ് സി ലിസ്റ്റ് കോടതി ദുര്‍ബലപ്പെടുത്തി. യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അതില്‍ നിന്നും നിയമനം നടത്താനും കോടതി ഉത്തരവിട്ടു.