കോട്ടയം കോടിമതയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരേ വനിതകളുടെ ആക്രമണം; കാറുമായി കടന്ന് യുവതികൾ .
സ്വന്തം ലേഖകൻ
കോട്ടയം : കാറിന്റെ സെഡ് മിററിൽ ബസ് തടിയതിന്റെ പേരിൽ കാർ യാത്രക്കാരായ സ്ത്രീകൾ കെ.എസ്.ആർ.ടി. ബസിന്റെ ഹെഡ് ലൈറ്റുകൾ തല്ലി തകർത്തു.
ഇന്ന് (ചൊവ്വാ ) ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം കോടിമതയിലാണ് വനിതാ സംഘം കെ എസ് ആർ ടി സി ബസിന്റെ ഹെഡ് ലൈറ്റ് തല്ലിത്തകർത്തത്. കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു അക്രമം. അക്രമത്തിനുശേഷം സ്ത്രീകൾ കാറുമായി സ്ഥലം വിട്ടു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയിൽ ബസ് വനിതകൾ സഞ്ചരിച്ച കാറിന്റെ സൈഡ് മിററിൽ തട്ടുകയായിരുന്നു . ഇതിനെ തുടർന്ന് പ്രകോപിതരായ ഇവർ കാറിൽ നിന്ന് ഇറങ്ങി ജാക്കി ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർക്കുകയായിരുന്നു.
കാറിൽ രണ്ട് യുവതികളാണ്
ഉണ്ടായിരുന്നത്.
നിലവിൽ ബസ് കോടി മത യിൽ നിർത്തിയിട്ടിരിക്കുകയാണ്. KL 4 AD 5528 കാറിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു.
തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേയ്ക്ക് പോയ ബസാണ് അക്രമത്തിനിരയായത്. ബസിൽ നിന്നും യാത്രക്കാരെ ഇതോടെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
കെ.എസ്.ആർടിസിഡ്രൈവറുടെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അവർ പറയുന്നത്. കാർ ബസിനെ മറികടക്കാൻ ശ്രമിച്ചതാണ് കാറിന്റെ മിററിൽ ഉരയാൻ കാരണമായതെന്നും ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്.