ആളെ മയക്കാൻ ആദ്യം മതം, പിന്നെ അഫേഡ്ര; താലിബാന്റെ വീര്യംകൂടിയ മയക്കുമരുന്ന് കേരളത്തിലേയ്ക്കും; ദേശീയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്
തേർഡ് ഐ ബ്യൂറോ കൊച്ചി: അഫ്ഗാനിസ്ഥാൻ എന്ന രാജ്യം തന്നെ പിടിച്ചക്കിയ താലിബാന് വൻ തോതിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഫണ്ടും ആയുധങ്ങളും താലിബാൻ എത്തുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ താലിബാന്റെ പുതിയ ആയുധം മയക്കുമരുന്നാണ് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മതത്തിനൊപ്പം മയക്കുമരുന്നും മനുഷ്യരിലേയ്ക്കു കുത്തിവയ്ക്കുകയാണ് താലിബാനെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. താലിബാന്റെ അതിഭീകരമായ മയക്കുമരുന്ന് കേരളത്തിലേയ്ക്കും എത്തിയതായി ദേശീയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. മീഥെയിൻ ഡയോക്‌സി മെത്താഫിറ്റാമിൻ എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്‌കൃതവസ്തുവായ അഫേഡ്ര ലോകത്തു വൻതോതിൽ ഉൽപാദിപ്പിക്കുന്നതും […]