കോട്ടയം ജില്ലയില്‍ 822 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നു; ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പനച്ചിക്കാട് പഞ്ചായത്തിൽ; 112 കുട്ടികൾക്കും വൈറസ് ബാധിച്ചു
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 822 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5163 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.92 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 326 പുരുഷന്‍മാരും 384 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 802 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184282 പേര്‍ കോവിഡ് ബാധിതരായി. […]