കാബൂളില്‍ എത്തിയ ഉക്രൈയിന്‍ വിമാനം അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; വിമാനം ഇറാനിൽ ഇറക്കിയതായി റിപ്പോർട്ട്; റാഞ്ചിയത് ഉക്രൈന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ അയച്ച വിമാനം
സ്വന്തം ലേഖകൻ ന്യൂഡൽഹി /കാബൂൾ: കാബൂളില്‍ എത്തിയ ഉക്രൈയിന്‍ വിമാനം അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. അഫ്ഗാനിസ്താനില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ഉക്രൈന്‍ സര്‍ക്കാര്‍ അയച്ച വിമാനം കഴിഞ്ഞയാഴ്ചയാണ് കാബൂളിലെത്തിയത്. ഈ വിമാനമാണ് റാഞ്ചിയത്. വിമാനം ഇറാനില്‍ ഇറക്കിയതായാണ് റിപ്പോര്‍ട്ട്. അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നും ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു. പിന്നാലെ നടത്തിയ മൂന്ന് ഒഴിപ്പിക്കല്‍ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസിനോടാണ് […]