ഫാർമസി കൗൺസിലിനെതിരേ ഗുരുതര ആരോപണവുമായി മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫാർമസി ഫോറം: വ്യാജ രജിസ്ട്രേഷൻ വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം: വ്യാജ രജിസ്ട്രേഷനു പിന്നിൽ ഗൂഢസംഘമെന്നും ഫാർമസി ഫോറം:
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന ഫാർമസി കൗൺസിലിൽ നടത്തിയിട്ടുള്ള വ്യാജ രജിസ്ട്രേഷനുകൾ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രഫഷണൽ ഫാർമസി ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന രജിസ്ട്രാർക്കും പ്രസിഡന്റിനുമെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പാറ്റ്നയിൽ പ്രവർത്തിക്കുന്ന ബീഹാർ കോളജ് ഓഫ് ഫാർമസി , രാജസ്ഥാനിലെ ഉമർദയിൽ പ്രവർത്തിക്കുന്ന സൺ റൈസ് യൂണിവേഴ്സിറ്റി, ആന്ധ്രപ്രദേശിൽ നിന്നുള്ള വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടെ കഴിഞ്ഞ 5 വർഷത്തിനിടയിൽ സംസ്ഥാന ഫാർമസി കൗൺസിൽ നടത്തിയിട്ടുള്ള വ്യാജ രജിസ്ട്രേഷനുകൾ കണ്ടെത്തണം.
വ്യാജ സർട്ടിഫിക്കറുകളുടെ രജിസ്ട്രേഷനുകൾക്കു പിന്നിൽ വൻ ഗൃഢസംഘം പ്രവർത്തിക്കുന്നതായി ഫാർമസി കൗൺസിൽ മുൻ പ്രസിഡന്റു കൂടിയായ കെ.സി. അജിത് കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.ശുഭ, ഡോ. നോമ്പിൾ സ്കറിയ, എൽ.ആർ.ജയരാജ്, ഡോ. അരുൺ കുമാർ, കെ. ഭാർഗവൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.