മുത്തൂറ്റ് ഫിനാൻസിന്റെ 15 ശാഖകൾ ഇന്ന് അടച്ചു പൂട്ടും: പത്രത്തിൽ പരസ്യം നൽകി മാനേജ്‌മെന്റ്

തിരുവനന്തപുരം: ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ പൂട്ടുന്നതായി പത്ര പരസ്യം. തൊഴിലാളി സമരം തുടരുന്നതിനിടെയാണ് മുത്തൂറ്റിന്റെ 15 ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടക്കല്‍ അടക്കം 15 മുത്തൂറ്റ് ശാഖകളാണ് പൂട്ടാനൊരുങ്ങുന്നത്. ഇന്ന് മുതൽ ഈ ബ്രാഞ്ചുകളിൽ നിന്ന് പുതിയ ഗോൾഡ് ലോണുകൾ ലഭ്യമാകില്ല. ഈ ബ്രാഞ്ചുകളിൽ സ്വർണം പണയംവച്ചവർക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് സ്വർണം തിരികെ വാങ്ങാൻ മൂന്ന് മാസത്തെ സാവകാശം മാത്രമാണ് മുത്തൂറ്റ് നൽകുന്നത്. ബോണ്ട് അടക്കമുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വ്യക്തിപരമായി അറിയിക്കുമെന്നും ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ […]

പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി : കെ മുരളീധരൻ

സ്വന്തം ലേഖിക കണ്ണൂർ: ബംഗാളിലും ത്രിപുരയിലും തകർന്ന് തരിപ്പണമായ സി.പി.എം. കേരളത്തിലും സമാനമായ തകർച്ചയിലാണ്. അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവിയായിരിക്കും പിണറായിയുടേതെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. പ്രളയാനന്തര പ്രവർത്തനത്തിലെ വീഴ്ച, പി.എസ്.സി. ക്രമക്കേട് എന്നീ വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി നടത്തുന്ന രാപകൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നടത്തിയ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി. ചോദ്യപേപ്പർ ചോർന്ന സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ടോ സി.ബി.ഐ.യെക്കൊണ്ടോ അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ സ്വതന്ത്രാന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്. നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി പറഞ്ഞിരിക്കുന്നതും […]

ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍

രാജ്‌കോട്ട്: ടിക് ടോകിൽ വീഡിയോ എടുക്കാനായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റിൽ‌. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിങ് ജഡേജയാണ് അറസ്റ്റിലായത്. അഗ്നിശമന സേനാ ഓഫിസിന് മുന്നിലായി തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ ജീപ്പിന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്. ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിക്കുന്നത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട […]

ജലനിരപ്പുയരുന്നു: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. രാവിലെ 11 ന് ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കഴിഞ്ഞ വർഷം മലമ്പുഴ ഡാം തുറന്നതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. പരമാവധി സംഭരണ ശേഷിയെത്തിയില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ്, ഷട്ടർ ഉയർത്തുന്നത്. ജലനിരപ്പ് 113.50 മീറ്ററായി ഉയർന്നിട്ടുണ്ട്‌. പരമാവധി സംഭരണ ശേഷി 115.62 […]

മോഷണക്കേസിലെ പ്രതി താനല്ലെന്ന് പറയാൻ സ്റ്റേഷനിലെത്തിയ യുവാവിന് നേരിട്ടത് ക്രൂര മർദനം: ഇടിയും ഉരുട്ടും സ്വകാര്യ ഭാഗങ്ങളിൽ കാന്താരി ഈർക്കിലി പ്രയോഗവും; പിണറായിയുടെ കാലത്ത് ക്രൂര മർദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം കഴിഞ്ഞു; ഒടുവിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോഷണക്കേസിലെ പ്രതി താനല്ലെന്ന് പറയാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിന് ഏൽക്കേണ്ടി വന്നത് ക്രൂരമായ ആക്രമണം. കുറ്റം സമ്മതിക്കുന്നതിനും തൊണ്ടി മുതൽ കണ്ടെത്തുന്നതിനും വേണ്ടിയാണ് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥ സംഘം യുവാവിനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന റെജിനെയാണ് പൊലീസ് ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ ക്രൂരമായ മർദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ […]

485 കോടിയുടെ ബിറ്റ് കോയിൻ ഇടപാട്: യുവാവിനെ തല്ലിക്കൊന്ന കൂട്ടുകാർ വിരൽ മുറിച്ചു മാറ്റി; മരിച്ച മലയാളി യൂവാവിന്റെ വിരലിൽ ഒളിച്ചിരിക്കുന്നത് കോടികളുടെ രഹസ്യം; സത്യം കണ്ടെത്താൻ കേരള പൊലീസ് ഇടപെടണമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊച്ചി: 485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയ് ബിസിനസ് പങ്കാളികളായ സുഹൃത്തുക്കൾ യുവാവിന്റെ കൈവിരൽ അറുത്തുമാറ്റി. മലപ്പുറം വടക്കൻപാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്ദുൽ ഷുക്കൂറിന്റെ (24) വിരലാണ് പ്രതികൾ അറുത്തെടുത്തു മാറ്റിയത്. ബാക്ക് ലോക്കറിന്റെയും, ഷുക്കൂറിന്റെ ബിറ്റ് കോയിൻ ഇടപാടുകളുടെയും വിവരങ്ങൾ ഈ വിരൽ ഉപയോഗിച്ച് തുറക്കാൻ സാധിക്കുന്ന രഹസ്യ സങ്കേതങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് പ്രതികൾ ഷുക്കൂറിന്റെ വിരൽ അറുത്തു മാറ്റിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരുന്നതിനായി കേരള […]

നിയന്ത്രണം വിട്ട ബൈക്ക് അർധരാത്രിയിൽ പോസ്റ്റിലിടിച്ചു: ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ നാട്ടുകാർ കണ്ടെത്തിയത് ഓടയിൽ നിന്ന്; രണ്ടു പേർ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; അപകടം തിരുവാതുക്കലിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് അർധരാത്രിയിൽ പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ കണ്ടെത്തിയത് സമീപത്തെ റോഡരികിലെ ഓടയിൽ നിന്ന്. രണ്ടു പേർ അതീവ ഗുരുതരമായി അബോധാവസ്ഥയിൽ കഴിയുകയാണ്.  കാരാപ്പുഴ പ്ളാമ്പറമ്പിൽ സത്യപാലൻ (46) , മകൻ മനു (19) , മകന്റെ സുഹൃത്ത് മനു (18) എന്നിവർക്കാണ് പരിക്കേറ്റത്. മകൻ മനുവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ചൊവ്വാഴ്ച അർധരാത്രി ഏഴരയോടെ പാറേച്ചാൽ ബൈപ്പാസ് വന്ന് ചേരുന്ന തിരുവാതുക്കൽ ജംഗ്ഷനിൽ എസ്എൻഡിപിയ്ക്ക് സമീപമായിരുന്നു അപകടം. പാറേച്ചാൽ […]

വിയർപ്പിന്റെ അസുഖമുള്ള മലയാളി പണിയെടുക്കാതെ മടിപിടിച്ചിരിക്കുന്നു: പ്രതിദിനം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും കൊണ്ടു പോകുന്നത് 200 കോടിയോളം രൂപ; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ട്രെയിൻ കയറി നാട് കടക്കുന്ന കോടികൾ

സ്വന്തം ലേഖകൻ കോട്ടയം: വിയർപ്പിന്റെ അസുഖമുള്ള മലയാളി പണിയെടുക്കാതെ തണലിലിരുന്ന് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നു. 30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും ദിവസവും നാടുകടത്തുന്നത് ഇരുനൂറ് കോടി രൂപയ്ക്കു മുകളിലാണ്. ശരാശരി 500 രൂപയെങ്കിലും ഒരാൾ പണിയെടുത്തുണ്ടാക്കുന്നുണ്ട്. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് കൊണ്ടു പോകുന്ന കോടികൾ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ 17 ലക്ഷമാണ്. എന്നാൽ, സർക്കാരന്റെ പട്ടികയിൽപ്പെടാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ വിവിധ മേഖലകളിൽ […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്ത് വൻ തട്ടിപ്പ്: പരീക്ഷയിൽ പരാജയപ്പെട്ടാൽ തുക തിരികെ നൽകാമെന്ന് അവകാശപ്പെട്ട് പണം വാങ്ങും; എന്തായാലും പണം തിരികെ നൽകില്ല: തട്ടിപ്പ് നടത്തുന്നത് കോട്ടയം കേന്ദ്രീകരിച്ചുള്ള ആശാകിരൺ എന്ന സ്ഥാപനം

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്ത് വൻ തട്ടിപ്പ്. പരീക്ഷ പാസായില്ലെങ്കിൽ തുക തരികെ നൽകുമെന്ന് വാഗ്ദാനം ചെയ്ത സംഘമാണ് ജില്ലയിൽ വൻ തട്ടിപ്പ് നടത്തുന്നത്. കോട്ടയത്തും, തൃശൂരിലും, ഡൽഹിയിലും സെന്ററുകളുള്ള ആശാ കിരൺ ഇമ്മിഗ്രേഷൻ സർവീസിന്റെ പേരിലാണ് വൻ തട്ടിപ്പ് നടത്തുന്നത്. കോട്ടയത്ത് മലയാള മനോരമ ജംഗ്ഷനിലെ മുളവന ബിൽഡിംങിലും, ചാലക്കുടിയിൽ സ്വപ്ന കോപ്ലക്‌സിലും , ഡൽഹിയിൽ ജനക് പുരിയിലുമാണ് തങ്ങളുടെ ഓഫിസ് പ്രവർത്തിക്കുന്നതെന്നാണ ആശാകിരൺ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. യൂറോപ്പിലേയ്ക്ക് ജോലി വാഗ്ദാനം […]

സ്‌കൂൾ യൂണിഫോമിൽ നിന്ന ആറുവയസുകാരനെ പാമ്പാടിയിൽ പട്ടാപ്പകൽ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി; കുട്ടിയെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ അമ്മയെ ചതിച്ച് പീഡിപ്പിച്ച യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം; കുട്ടിയെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്; തട്ടിക്കൊണ്ടു പോയത് ദുബായിൽ ലിവിങ് ടുഗതറായി കഴിഞ്ഞിരുന്ന ദമ്പതിമാരുടെ മകനെ; കേസ് ഒതുക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ എന്ന് സൂചന

തേർഡ് ഐ ബ്യൂറോ കോട്ടയം: പാമ്പാടിയിൽ പട്ടാപ്പകൽ സ്‌കൂൾ യൂണിഫോമിൽ നിൽക്കുകയായിരുന്ന ആറുവയസുകാരനെ കറുത്ത കൂളിംങ് ഫിലിം ഉപയോഗിച്ച് മറച്ച വാഹത്തിൽ എത്തി തട്ടിക്കൊണ്ടു പോയി. കുട്ടിയുടെ അമ്മയെ ചതിച്ച് വിദേശത്ത് ലിവിംങ് ടുഗതറായി കഴിഞ്ഞിരുന്ന പന്തളം സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ, കുട്ടിയുടെ അച്ഛനാണ് കൊണ്ടു പോയതെന്നും കേസെടുക്കേണ്ട ആവശ്യമില്ലെന്നും, സംഭവം അന്വേഷിക്കാമെന്നും ഒഴുക്കൻ മട്ടിലുള്ള നിലപാടാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവും, പാമ്പാടി സി.ഐ യു.ശ്രീജിത്തും സ്വീകരിച്ചതെന്ന് […]