play-sharp-fill

അസുഖം കാരണം ഞാൻ മരിക്കും, മകൾ ഒറ്റപ്പെട്ടു പോകും.! കൊല്ലല്ലേ അമ്മേ… നമ്മുക്ക് ജീവിക്കാം; ഈ വാക്കുകൾക്കു പോലും വാഹിദയെ പിൻതിരിപ്പിക്കാനായില്ല; ഒൻപതുകാരി മകളെ അതിക്രൂരമായി കൊന്ന് ഒരു അമ്മ

തേർഡ് ഐ ബ്യൂറോ കണ്ണൂർ: സ്വന്തം രോഗം ബാധ്യതയാകുമ്പോൾ, താൻ മരിച്ചു പോകുമ്പോൾ മകൾ ഒറ്റയ്ക്കാകുമെന്ന ആശങ്കയിൽ നീറി ഒരു അമ്മ കൊലപാതകിയായി മാറി. രോഗം തന്റെ ജീവനെടുത്താൽ മകൾക്ക് ആരുണ്ടെന്ന ആശങ്കയാണ് ആ അമ്മയെ മകളെ കഴുത്തുഞെരിച്ചുകൊല്ലാൻ പ്രേരിപ്പിച്ചത്. അമ്മയുടെ കൈകൾ കഴുത്തിൽ മുറുകുമ്പോൾ ആ കുഞ്ഞു പെൺകുട്ടി മരണത്തോട് മല്ലടിക്കുകയായിരുന്നു. രാജേഷ് -വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണു കൊല്ലപ്പെട്ടത്. മാതാവ് വാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തു. അവന്തികയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്നു മാതാവ് പൊലീസിനോടു സമ്മതിച്ചു. ‘കഴുത്തു ഞെരിച്ചപ്പോൾ കൊല്ലല്ലേ അമ്മേ നമുക്കു […]

നെട്ടൂരിൽ വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചു: മരിച്ചത് യുവതിയും സഹോദരനും അടക്കം മൂന്നു പേർ; ഭാരം കുറഞ്ഞ ഫൈബർ വള്ളത്തിൽ നാലു പേർ കയറിയത് അപകടകാരണം

തേർഡ് ഐ ബ്യൂറോ കൊച്ചി: എറണാകുളത്ത് നെട്ടൂരിൽ വീണ്ടും അപകട വാർത്ത. ഭാരം കുറഞ്ഞ ഫൈബർ വള്ളത്തിൽ കയറിയ സഹോദരങ്ങൾ അടക്കം മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളായ ആഷ്‌ന, ആദിൽ, കോന്തുരുത്തി സ്വദേശി എബിൻ പോൾ എന്നിവരാണ് മരിച്ചത്. ഭാരം കുറഞ്ഞ ഫൈബർ വളളത്തിൽ നാല് പേർ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നെട്ടൂർ സ്വദേശികളും സഹോദരങ്ങളുമായ ആഷ്‌ന, ആദിൽ, കോന്തുരുത്തി സ്വദേശി എബിൻ പോൾ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് […]

കൊവിഡ് പ്രതിസന്ധി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളിൽ ഇളവുകൾ; വിമാനങ്ങളിൽ നിയന്ത്രിത അളവിൽ യാത്രക്കാരെ അനുവദിക്കാൻ തീരുമാനം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് കൊവിഡിനെ തുടർന്നു നിയന്ത്രിച്ച് നിർത്തിയിരുന്ന വിമാന സർവീസുകളിൽ ഇളവ് അനുവദിക്കാൻ തീരുമാനം. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായി എന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾക്ക് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തി. നിലവിൽ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനസർവീസുകളെ ആശ്രയിക്കുന്നത്. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇത് 1.7 മുതൽ 1.8 ലക്ഷം വരെയാവുമെന്നാണ് കണക്കുകൂട്ടൽ കോവിഡ് പശ്ചാത്തലത്തിൽ […]

തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട രേവതി സമ്പത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; രേവതി സുഹൃത്തായ യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചതായി വെളിപ്പെടുത്തലുമായി സഹപാഠി

തേർഡ് ഐ ബ്യൂറോ കൊച്ചി: തന്നെ പീഡിപ്പിച്ചവരുടെ പേരും വിവരവും അടക്കം പുറത്തു വിട്ടു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ രേവതി സമ്പത്തിനെതിരെ കർശന നടപടികളുമായി അധികൃതർ. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഒരു പേരായിരുന്നു രേവതി സമ്പത്ത്.അടുത്ത കാലത്ത് തന്നെ താരം നിരവധി ആളുകൾ തന്നെ ശാരീരികമായും മാനസികമായും ഒക്കെ പീഡിപ്പിച്ചിട്ടുണ്ട് എന്നും അവരുടെ ലിസ്റ്റ് പറയുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എത്തിയത്. സിദ്ധിഖ് മുതൽ ഒരു എസ്‌ഐ വരെയുള്ളവരുടെ ലിസ്റ്റുകൾ അവർ പറയുകയും ചെയ്തിരുന്നു.തന്നെ പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് […]

പാലാ നഗരസഭയിൽ പിൻസീറ്റ് ഭരണമെന്ന് ആരോപണം; ചെയർമാനെ നോക്കുകുത്തിയാക്കി ഭരണം നിർവ്വഹിക്കുന്നത് തോറ്റ കൗൺസിലർ

സ്വന്തം ലേഖകൻ പാലാ : നഗരസഭയിൽ ഭരണനിർവ്വഹണം നടത്തുന്നത് തോറ്റ കൗൺസിലർ കൂടിയായ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു പാലൂർപടവിലാണ് എന്ന ആക്ഷേപം ശക്തമാകുന്നു. നഗരസഭാ കാര്യാലയം പാർട്ടി ഓഫീസ് പോലെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ആക്ഷേപം ഉന്നയിക്കുന്നത്. നഗരപിതാവ് ഇരിക്കേണ്ട മുറിയിൽ ഇദ്ദേഹം സ്ഥിരമായി സ്ഥാനമുറപ്പിച്ച് ഭരണനിർവ്വഹണത്തിൽ കൈ കടത്തുകയും നഗരസഭാധ്യക്ഷനെ  നോക്കുകുത്തിയാക്കി നിയമലംഘനങ്ങൾക്ക് കുട പിടിക്കുകയും ചെയ്യുകയാണ് എന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. നഗരസഭാ ഭരണം മറയാക്കി അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ […]

കോട്ടയം നഗരസഭയിലെ കോടികളുടെ അഴിമതി; നഗരസഭ ഓഫിസിന് മുന്നിൽ എൽ.ഡി.എഫ് ധർണ ജൂലായ് ആറിന്

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയുടെ ഒരുകോടി രൂപ വരുന്ന ഫണ്ട് വകമാറ്റി സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതിന് പിന്നിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുമുന്നണിയിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധിക്കും. ജൂലൈ ആറിനു രാവിലെ രാവിലെ നഗരസഭാ ഓഫീസിനു മുന്നിൽ രാവിലെ 11 മണി മുതലാണ് പ്രതിഷേധം. നഗരസഭയുടെ അക്കൗണ്ടിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുകയിൽ നിന്നും ഒരു കോടി രൂപ കൗൺസിൽ അനുമതി ഇല്ലാതെ അതെ ഈ ജനറേഷൻ ബാങ്കിലേക്ക് വക മാറ്റിയിരുന്നു. അത് വഴി ലക്ഷക്കണക്കിന് രൂപ കൈകൂലി വാങ്ങിച്ചെടുക്കുകയും […]

കോട്ടയം ജില്ലയിൽ 355 പേർക്ക് കൊവിഡ്; 354 പേർക്കും സമ്പർക്ക രോഗം

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ 355 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.9 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 157 പുരുഷൻമാരും 151 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 300 പേർ രോഗമുക്തരായി. 4187 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 200232 പേർ കോവിഡ് ബാധിതരായി. 194507 പേർ രോഗമുക്തി […]

സംസ്ഥാനത്ത് 8037 പേർക്കു കൊവിഡ്: രോഗക്കണക്ക് കുറഞ്ഞത് പരിശോധന കുറഞ്ഞതിനാൽ; ടെസ്റ്റ് പോസിറ്റി നിരക്ക് പത്തിൽ നിന്നും താഴുന്നില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂർ 560, ആലപ്പുഴ 545, കാസർഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, […]

കൊവിഡ് ലോക്ക് ഡൗൺ: സംരക്ഷണം ആവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരും കരാറുകാരും സമരത്തിന്; ജൂലായി ഏഴിന് 500 കേന്ദ്രങ്ങളിൽ ധർണ

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സമരത്തിന്. പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ സമര രംഗത്തിറങ്ങുന്നത്. ജൂലായ് ഏഴ് ബുധനാഴ്ച രാവിലെ 11 ന് ഗാന്ധിസ്‌ക്വയറിൽ നടക്കുന്ന പരിപാടി മുൻ എം.എൽ.എ പി.സി ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ രാവിലെ 11 മുതൽ 12 വരെയാണ് ധർണ നടക്കുക. കുമാരനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന […]

യുജിസി അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്സുകളുമായി ജെയിൻ

സ്വന്തം ലേഖകൻ കൊച്ചി:ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്സുകൾ ആരംഭിച്ചു. കോമേഴ്സ്, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്സുകളാണ് ഓൺലൈനായി നൽകുന്നത്. രാജ്യത്തെ 38 സർവകലാശാലകൾക്ക് അവരുടെ നാക്, എൻഐആർഎഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ യുജി, പിജി ഡിഗ്രി കോഴ്സുകൾ ആരംഭിക്കാൻ യുജിസി ഈയിടെയാണ് അനുമതി നൽകിയത്. 3 സർവകലാശാലകൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് […]