പ്രളയം റാന്നിയെ തരിപ്പണമാക്കി
സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രളയം പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തി. വെള്ളപ്പൊക്കത്തിൽ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടർന്ന് അഞ്ഞൂറോളം പേർ അങ്ങാടിയിൽ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയർത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടർന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാന സർവീസുകൾ പലതും മുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ കനത്ത ജാഗ്രത നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അണക്കെട്ട് തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അണക്കെട്ട് തുറക്കുമ്പോൾ […]