play-sharp-fill
വന്യജീവി ആക്രമണം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: 4 സമിതികൾ രൂപീകരിക്കും: മുഖ്യമന്ത്രി അദ്ധ്യക്ഷൻ

വന്യജീവി ആക്രമണം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: 4 സമിതികൾ രൂപീകരിക്കും: മുഖ്യമന്ത്രി അദ്ധ്യക്ഷൻ

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം : മനുഷ്യ – വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. മന്ത്രിസഭയുടെതാണ് തീരുമാനം.

ഇതിന്റെ ഭാഗമായി നാല് സമിതികൾ രൂപീകരിക്കും മുഖ്യമന്ത്രിയായിരിക്കും അധ്യക്ഷൻ. സംസ്ഥാന

തലത്തിലും ഉദ്യോഗസ്ഥ തലത്തിലും സമിതികൾ ഉണ്ടാവും .
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സേവനം പ്രയോജനപ്പെടുത്തും.
വനം വകുപ്പ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തിക്കും. പരിഹാര നിർണയ ചുമതല വനം വകുപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേധാവി ക്കാണ്. 110 കോടി രൂപ കിഫ്ബി അനുവദിക്കും.
അതേ സമയം പ്രഖ്യാപനങ്ങൾ വേണ്ടെന്നും നടപടികളാണ് ആവശ്യമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.