play-sharp-fill

കോട്ടയം നെൽപ്പുര പുത്തനങ്ങാടി എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം : നെൽപ്പുര പുത്തനങ്ങാടി എൻ സി വർഗീസ് (ജോർജ് കുട്ടി 80) നിര്യാതനായി. മൃതദേഹം വെള്ളിയാഴ്ച (22/11/2024) വൈകുന്നേരം 5.30ന് വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച (23/11/2024) വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11 ന് കോട്ടയം പുത്തൻ പള്ളിയിൽ.

ഡിവൈ.എസ്.പി മാര്‍ക്കും എസ്.എച്ച്‌.ഒമാര്‍ക്കും ഇനി ‘പൊലിസ് ഡ്രൈവറെ’ തീരുമാനിക്കാം; ജില്ലാ പൊലിസ് മേധാവിമാർക്ക് മാത്രമുണ്ടായിരുന്ന അധികാരമാണ് വിപുലപ്പെടുത്തിയത്; ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം മുൻനിർത്തി കർശന നിബന്ധനകളോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

തിരുവനന്തപുരം : പൊലിസ് ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്ട്മെന്റിലെ മോട്ടോർ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഓതറൈസേഷൻ നല്‍കാനുള്ള അധികാരം ഇനി ഡിവൈ.എസ്.പി മാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും കൂടി. ജില്ലാ പൊലിസ് മേധാവിമാർക്ക് മാത്രമുണ്ടായിരുന്ന അധികാരമാണ് വിപുലപ്പെടുത്തിയത്. ഇതുസംബന്ധിച്ചുള്ള സർക്കുലർ എ.ഡി.ജി.പി എസ്. ശ്രീജിത്ത് പുറപ്പെടുവിച്ചു. ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം മുൻനിർത്തി കർശന നിബന്ധനകളോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബറ്റാലിയനുകളില്‍ കമാൻഡൻ്റുമാർക്ക് പുറമെ ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും സ്പെഷല്‍ യൂനിറ്റുകളില്‍ മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസർക്കും ഡ്രൈവിങ് ഓതറൈസേഷൻ കൊടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. പൊലിസ് ഡ്രൈവർ തസ്തികയില്‍ പി.എസ്.സി നിയമനം നടക്കാത്തതിനാല്‍ […]

മാധവൻപടി വല്ല്യാട് മാങ്ങാക്കണ്ടത്തിൽ പരേതനായ ജോണിന്റെ (വാവ) ഭാര്യ ചിന്നമ്മ (98) നിര്യാതയായി.

മാധവൻപടി: വല്ല്യാട് മാങ്ങാക്കണ്ടത്തിൽ പരേതനായ ജോണിന്റെ (വാവ) ഭാര്യ ചിന്നമ്മ (98) നിര്യാതയായി. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് മകൻ എം സി സണ്ണിയുടെ മാധവൻ പടിയിലുള്ള വീട്ടിൽ ആരംഭിച്ച് രണ്ടുമണിക്ക് കഞ്ഞിക്കുഴി ടി പി എം സെമിത്തെരിയിൽ. പരേത കരിമഠം കല്ലുതറ കുടുംബാംഗമാണ്. മക്കൾ :ബേബി കുമരകം, പരേതനായ കുഞ്ഞുഞ്ഞ്, എം സി. സണ്ണി (റിട്ട. എസ് ഐ), കുഞ്ഞുമോൾ വെമ്പ്ലി, ശോശാമ്മ ചെന്നൈ. മരുമക്കൾ: ശോശാമ്മ കുമരകം, വിലാസിനി വല്യാട്, സോണിയ (റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി), തങ്കച്ചൻ വെമ്പ്ലി, സാംകുട്ടി […]

പേരിലെ സാമ്യം വിനയായി, ട്രെയിൻ തട്ടി മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച റിട്ട. അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട്: ട്രയിനിടിച്ച്‌ മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിളയാണ് ട്രെയിനിടിച്ച്‌ മരിച്ചത്. മരണ വീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. ലോക്കോ പൈലറ്റാണ് വിവരം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചത്. തുടർന്ന് ആർ പി എഫും നാട്ടുകാരും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റിട്ട. അദ്ധ്യാപകനായ കറുകയില്‍ കുറ്റിയില്‍ രാജനും ഇവിടെയെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ പേര് ഷർമ്യയെന്നാണ്. മകള്‍ക്കാണോ അപകടം പറ്റിയതെന്ന പേടിയോടെയാണ് അദ്ദേഹമെത്തിയത്. പിന്നാലെ കുഴഞ്ഞുവീണു. […]

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉദ്യോഗസ്ഥയെ വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയാണ് പീഡനം

തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വില്‍ഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. പൊലീസ്‌ മേധാവിയുടെ നിർദേശ പ്രകാരം കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറി. വനിതാ സിവില്‍ പൊലീസ്‌ ഓഫിസറാണ്‌ വില്‍ഫറിനെതിരെ പരാതി നല്‍കിയത്‌. വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്. പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഉദ്യോഗസ്ഥ പരാതി […]

മന്ത്രി സജി ചെറിയാന് തിരിച്ചടി: ഭരണഘടന വിവാദ പ്രസംഗത്തിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി: പോലീസ് റിപ്പോർട്ട് കോടതി തളളി: ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല

കൊച്ചി: മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന പരാമർശ വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പോലീസിന്റെ റിപ്പോർട്ട് തള്ളി കൊണ്ടാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കുന്തം, കുടചക്രം എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിൽ ആണെന്ന് പരിശോധിക്കണം. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്നുള്ള ഹർജി അംഗീകരിച്ചു കൊണ്ടാണ് പോലീസ് റിപ്പോർട്ട് കോടതി തള്ളിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും,സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കി അതിവേഗം പൂർത്തീകരിച്ച് […]

ദേശിയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും വെങ്കലവും കോട്ടയത്തേക്ക് : കുമരകം. തിരുവാർപ്പ് സ്വദേശികളാണ് മെഡൽ ജേതാക്കൾ

കുമരകം : ദേശീയ കരാട്ടെ മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കോട്ടയം സ്വദേശികൾക്ക്. കർണാടകയിലെ ഉടുപ്പിയിൽ നടന്ന ദേശീയ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗ്രീൻ ബെൽറ്റ് (ഐറ്റം:കത്ത) സീനിയർ ഗേൾസ് വിഭാഗത്തിൽ കോട്ടയം കുമരകം സ്വദേശിനി അഗിനേഷ്മ സന്തോഷ് സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കുമരകം എസ്കെഎം ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്സ് വൺ വിദ്യാർത്ഥിനിയാണ് . കുമരകം വാർഡ് 4 അപ്പിത്തറയിൽ സന്തോഷിന്റെയും രശ്മിയുടേയും മകളാണ് അഗിനേഷ്മ. സീനിയർ ബോയ്സ് വിഭാഗത്തിൽ( ഐറ്റം:കത്ത) തിരുവാർപ്പ് സ്വദേശിയായ ആദർശ് എം.എസ് സെക്കൻഡ് പ്രൈസ് […]

കുമരകം കട്ടക്കയത്തിൽ പരേതനായ സി.എ ചാക്കോ (റിട്ട. ഹെഡ്‌മാസ്റ്റർ) യുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി.

കുമരകം : ( വാർഡ് – 2) കട്ടക്കയത്തിൽ പരേതനായ സി.എ ചാക്കോ (റിട്ട. ഹെഡ്‌മാസ്റ്റർ) യുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. പരേത തോട്ടക്കര കൊച്ചിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ടെസി ജയിംസ്, ഗ്ലാഡിസ് റോയി, ഷിബു, ബേബിച്ചൻ, പരേതനായ ജോൺ കട്ടക്കയം, ജൂലിയറ്റ് രാജീവ്, ശുഭ സുബിൻ. മരുമക്കൾ: ജയിംസ് പുത്തൻപുരയ്ക്കൽ (ഏറ്റുമാനൂർ ), റോയി തകടിയേൽ (പാലാ), മിനി വടക്കേക്കുറ്റ് (പൂവത്തിളപ്പ്), ബേബിച്ചൻ ഉപ്പുമാക്കൽ (കരുവാരക്കുണ്ട് ) , രാജീവ് ഓലിയപ്പുറം (കോതമംഗലം), സുബിൻ കല്ലറയ്ക്കൽ (മുംബൈ). മൃതദേഹം ഇന്ന് 12.00ന് […]

‘സിനിമ ഇറങ്ങിയശേഷം തൻ്റെ നമ്പറിലേക്ക് കോളുകൾ എത്തുന്നു; ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല; മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു’; സിനിമയിൽ തൻ്റെ നമ്പർ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ‘അമരൻ ‘ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി; 1.1 കൊടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് വിദ്യാർത്ഥിയുടെ ആവശ്യം

ചെന്നൈ: ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോൺ നമ്പർ […]

കോട്ടയം വെച്ചൂർ കായലോര നിവാസികൾക്ക് ആശ്വാസമായി: മറ്റം – മട്ടിസ്ഥലം നടപ്പാലം പുനർ നിർമിച്ചു :ഗ്രാമപഞ്ചായത്ത് 2 ലക്ഷം നൽകി

വെച്ചൂർ:വെച്ചൂർ പഞ്ചായത്ത് 11-ാം വാർഡിലെ അപകട സ്ഥിതിയിലായിരുന്ന മറ്റം – മട്ടിസ്ഥലം നടപ്പാലം പുനർനിർമ്മിച്ചു. വെച്ചൂർ ദേവിവിലാസംസ്കൂൾ, സെൻ്റ് മൈക്കിൾസ് സ്കൂൾ, തൈപറമ്പ് ക്ഷേത്രം, വെച്ചൂർ പള്ളി, അംബികാമാർക്കറ്റ്, ഇടയാഴം ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കായലോര മേഖലയിലുള്ളവർക്ക് പോകുന്നതിനുള്ള എളുപ്പമാർഗമായിരുന്നു ഈ പാലം. വേമ്പനാട്ടുകായലോര പ്രദേശത്തുള്ള താൽക്കാലിക പാലം തകർച്ചാഭീഷണിയിലായതോടെ പ്രദേശവാസികൾ വള്ളത്തിൽ മറുകര കടക്കുകയായിരുന്നു. പാലത്തിലൂടെയുള്ള യാത്ര അപകടകരമായ തിനെ തുടർന്ന് വാർഡ് മെമ്പർ പി.കെ. മണിലാലിൻ്റെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു പാലം പുനർനിർമ്മിക്കുകയായിരുന്നു. പഞ്ചായത്ത് വികസന […]