കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, […]

പോലീസ് ഉദ്യോഗസ്ഥർ കൂട്ടമായി വിരമിക്കുന്നു : മാനസികവും ശാരീരികവുമായ പിരിമുറുക്കം എന്ന് കണ്ടെത്തൽ: 16 അംഗ സപ്പോർട്ടിംഗ് കമ്മിറ്റി രൂപീകരിച്ചു അതിൽ 11 പേരും മിനിസ്റ്റീരിയൽ സ്റ്റാഫ്, സംഭവം വിവാദത്തിൽ

  കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 16 അംഗ സപ്പോർട്ടിംഗ് കമ്മിറ്റി രൂപീകരിച്ചു. എന്നാൽ അതിൽ 11 പേരും മിനിസ്റ്റീരിയൽ സ്റ്റാഫുകളാണ്. യഥാർത്ഥത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന താഴെ തട്ടിലുള്ള പൊലീസുകാരെ പ്രതിനിധീകരിച്ച് രണ്ടുപേർ മാത്രം. മാനസിക-രാഷ്ട്രീയ-ജോലി സമ്മർദം മൂലം പൊലീസുകാർ കൂട്ടവിരമിക്കലിന് അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട് സപ്പോർട്ടിങ് കമ്മറ്റി രൂപീകരിച്ചത്. അതിൽ പൊലീസുകാരുടെ പ്രശ്‌നങ്ങൾ അറിയാവുന്നവർ ഇല്ലാത്തതാണ് വിവാദമായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശം നൽകുന്നതിന് സപ്പോർട്ടിങ് കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് പഠനം […]

അപകടക്കെണിയൊരുക്കി മുണ്ടക്കയം –  പാലൂർകാവ് തെക്കേമല റോഡിൽ കലുങ്ക്  നിർമ്മാണം ; യാത്രക്കാർ കുഴിയിൽ വീണ് ചത്താലെ അധികൃതർ കണ്ണ് തുറക്കൂ

മുണ്ടക്കയം ഈസ്റ്റ് : അപകട കെണിയായി മാറിയിരിക്കുകയാണ് മുണ്ടക്കയം പാലൂർകാവ് തെക്കേമല റോഡിൻ്റ പ്രവേശന കവാടത്തിനടുത്തായി പൊതുമരാമത്ത് വകുപ്പിൻ്റെ കലുങ്ക് നിർമ്മാണം. ദിവസേന നിരവധി വാഹനങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും പ്രശസ്ത ഹൈന്ദവ ക്ഷേത്രമായ വള്ളിയാങ്കാവിലേക്കും മറ്റും കടന്നുപോകുന്ന ഈ വഴിയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയാണ്. മുണ്ടക്കയം – തെക്കേമല, പാലൂർകാവ് റോഡിൻ്റ പ്രവേശന കവാടത്തിനടുത്തായി പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമ്മാണത്തിനായി എടുത്തിരിക്കുന്ന കുഴിയാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകുവാൻ സ്ഥലപരിമിതിയുള്ള ഇവിടെ വഴി പരിചയമില്ലാത്ത […]

പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം: ഒരു മരണം

  പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരു മരണം തമിഴ്‍നാട് സ്വദേശിയായ രാജേന്ദ്രൻ (43)എന്ന തൊഴിലാളിയാണ് മരിച്ചത്. . ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. പെരിന്തൽമണ്ണ തേക്കിൻകോട് സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം.

ഗുരുവായൂർ മുകുന്ദൻ ചരിഞ്ഞു : രോഗത്തോട് പടവെട്ടി 18 വർഷം

  തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ ഗുരുവായൂർ മുകുന്ദൻ ചരിഞ്ഞു. 44 വയസ്സ് പ്രായമുണ്ട്. കഴിഞ്ഞ പതിനെട്ടുവർഷമായി രോഗം ബാധിച്ച് ആനത്താവളത്തിന് അകത്ത് തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു ആന ചരിഞ്ഞത്.   2006 മുതൽ ഇടത്തെ പിൻകാൽ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു. ജഡം വൈകിട്ടോടെ കോടനാട് വനത്തിൽ സംസ്കരിക്കും.   കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബർ എട്ടിനാണ് മുകുന്ദനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്. ആനത്താവളത്തിനകത്ത് സ്ഥിരമായി മുകുന്ദനെ നടത്തിക്കാറുണ്ടായിരുന്നു. […]

പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നിക്കം യുവജനങ്ങളോടുള്ള വെല്ലുവിളി: സജിമഞ്ഞക്കടമ്പിൽ.

  കോട്ടയം: സാമ്പത്തിക ഞെരുക്കത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കവും നിയമന നിരോധനവും യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജിമഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. വിലക്കയറ്റം മൂലം സാധാരണക്കാർ നട്ടം തിരിയുമ്പോൾ അശ്വാസം നല്കേണ്ട സപ്ലെക്കോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. അടിയന്തിരമായി സപ്ലെക്കോയിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നെൽ കർഷകരുടെ നെല്ല് സംഭരണത്തിന്റെ തുക ഉടൻ നൽകാൻ തയ്യാറകണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം […]

തോട്ടി ഉപയോഗിച്ച്‌ പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു

  സേനാപതി:തോട്ടി ഉപയോഗിച്ച്‌ പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് അപകടം. രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പൻചോല പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയില്‍. ഭാര്യ സിനി (ജോസി). മകൻ. ഗോഡ് വിൻ

കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച സംഭവം ; സഹോദരങ്ങൾ തമ്മിലുള്ള തർക്കം, അച്ഛനെ ഉപേക്ഷിച്ച് മകൻ പോയത് വേളാങ്കണ്ണിക്ക് ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊച്ചി : തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച്‌ മകൻ കടന്നുകളഞ്ഞ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് 70 കാരനായ അച്ഛൻ ഷണ്‍മുഖനെ ഉപേക്ഷിച്ച്‌ പോയത്. സംഭവത്തില്‍ മകനെതിരേ പൊലീസ് കേസെടുത്തു. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുൻപാണ് അച്ഛനെ മകൻ വീട്ടില്‍ ഉപേക്ഷിച്ച്‌ പോയത്. സഹോദരങ്ങള്‍ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച്‌ പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. മകൻ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്ബോള്‍ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കിയത്. […]

പാറ പൊട്ടിക്കാൻ കിണറ്റിൽ ഇറങ്ങി : തിരിച്ചു കയറാൻ കഴിഞ്ഞില്ല : തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്നാട് സ്വദേശികക്ക് ദാരുണാന്ത്യം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിന്‍കോട് ആണ് സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണർ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയിൽ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രൻ പകുതിയിലേറെ കയറിയെങ്കിലും മുകളിലെത്താനായില്ല. കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തോട്ട […]

പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം സിപിഎം ജില്ല, ഏരിയ കമ്മിറ്റികൾക്ക് വിട്ടുകൊടുത്തിട്ടാണ് മുഖ്യമന്ത്രി ടൂറിനു പോയതെന്നും അതാണ് ക്രമസമാധാന തകർച്ചയ്ക്ക് കാരണമെന്നും വി ഡി സതീശൻ .

  തിരുവനന്തപുരം: ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാക്കാൻ സംസ്ഥാന പൊലീസ് മേധവി തയാറാകണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളർന്ന നിലയിലാണ് യുവാവിനെ ആശുപത്രിയിൽ […]