video
play-sharp-fill

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ നാമജപ ഘോഷയാത്ര

സ്വന്തം ലേഖകൻ കുറിച്ചി :ചെറുപാറക്കാവ് ദേവീക്ഷേത്രം, ഇണ്ടളയപ്പസ്വാമി ക്ഷേത്രം, കൃഷ്ണൻകുന്ന് പാർത്ഥസാരഥി ക്ഷേത്രം, അദ്വൈതാശ്രമം, ഇത്തിത്താനം അയ്യപ്പ കർമ്മസമിതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച അയ്യപ്പനാമജപ ഘോഷയാത്ര മന്ദിരം കവലയിൽ സംഗമിച്ച് കുറിച്ചിയിൽ സമാപിച്ചു. കുറിച്ചിയുടെ വിവിധ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ആബാലവൃദ്ധം […]

ലോട്ടറി ടിക്കറ്റിന്റെ മറവിൽ വമ്പൻ ക്രമക്കേട്: അവസാന നാലക്കങ്ങൾ ഒന്നാക്കി ടിക്കറ്റ് വിൽപ്പന; കോട്ടയത്തെ ലോട്ടറി രാജാവ് മീനാക്ഷിയുടെ ലൈസൻസ് തെറിച്ചു; നഗരത്തിലെ കടകൾക്ക് ഉടൻ ഷട്ടർ വീഴും

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോട്ടറി ടിക്കറ്റിന്റെ കച്ചവടത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ ലോട്ടറി രാജാവ് മീനാക്ഷി ഏജൻസീസിന്റെ ലൈസൻസ് ലോട്ടറി വകുപ്പ് റദ്ദാക്കി. ലോട്ടറി ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങൾ ഒറ്റ ബണ്ടിലാക്കി വച്ച് കച്ചവടം നടത്തുന്നത് […]

ഹെൽമെറ്റിന് ഗുണമേന്മയില്ലെങ്കിൽ ഇനി തടവും പിഴയും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെൽമെറ്റ് വിൽപ്പനയും നിർമാണവും ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടും വഴിയോരങ്ങളിൽ ഇത്തരം ഹെൽമെറ്റ് വിൽപ്പന തകൃതിയായി നടക്കുന്നു. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.വണ്ടിയോടിക്കുന്നവർ പോലീസിനെ ഭയന്ന് […]

വിദേശ ആഡംബര വിനോദ കപ്പൽ കൊച്ചിയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ സമുദ്ര വിനോദസഞ്ചാര സീസണ് ആരംഭം കുറിച്ച് കരീബിയൻ കടലിലെ ബഹാമാസ് ദ്വീപസമൂഹം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എംവി ബൂദിക്ക എന്ന ആഡംബര വിനോദസഞ്ചാരക്കപ്പൽ കൊച്ചിയിലെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 506 വിനോദസഞ്ചാരികളാണ് കപ്പലിലുള്ളത്. ഒക്ടോബർ നാലിന് അബുദാബിയിൽനിന്ന് പുറപ്പെട്ട […]

മലകയറാൻ മാലയിട്ട് വൃതമെടുത്ത് യുവതികൾ: എന്ത് വന്നാലും സന്നിധാനത്തെത്തുമെന്ന് വെല്ലുവിളി: പബ്ളിസിറ്റി സ്റ്റണ്ടെന്ന് ബിജെപി : ചാവേറാകാനൊരുങ്ങി ശിവസേന പ്രവർത്തകർ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ യുവതികൾ എത്തിയാൽ പമ്പയിൽ ചാടി ജീവനൊടുക്കാൻ ശിവസേനയുടെ ആത്മഹത്യ സ്ക്വാഡ് തയ്യാറായതിന് പിന്നാലെ 41 ദിവസത്തെ വൃതാരംഭം കുറിച്ച് കണ്ണൂർ സ്വദേശിയായ യുവതി മാലയിട്ടു. കണ്ണൂർ സ്വദേശിയായ രേഷ്മ നിശാന്താണ് വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ എത്തി […]

റാന്നിയിൽ പുലിയിറങ്ങി; റബ്ബർ തോട്ടത്തിൽ നിന്ന പശുവിനെ കൊന്നു

സ്വന്തം ലേഖകൻ റാന്നി: പെരുനാട് മണക്കയത്ത് പുലിയിറങ്ങി. തോട്ടത്തിൽ അഴിച്ചുവിട്ടിരുന്ന പശുവിനെ പുലി കടിച്ചുകൊന്നു. പെരുനാട് കൊല്ലംമാലിൽ തമ്പിയുടെ രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നത്. എന്നാൽ, പുലിയാണ് കൊന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. മണക്കയം കപ്പക്കാട്ടിലെ ഹാരിസൺ റബ്ബർ […]

യുവതികൾ ശബരിമലയിൽ എത്തിയാൽ നട അടച്ചിടണം; കേരളത്തിലെ ആദ്യ ദളിത് പൂജാരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിൽ സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണൻ. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളിൽ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ പുണ്യസങ്കേതമായ ശബരിമലയെ സുപ്രീംകോടതി വിധി കളങ്കപ്പെടുത്തും. വ്രതശുദ്ധിയോടെയാണ് ഭക്തർ ശബരിമലയിൽ […]

ശബരിമലയിലേയ്ക്ക് യുവതികളെ ക്ഷണിച്ചിട്ടില്ല: വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ഇത്തവണ പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും പ്രശ്‌ന പരിഹാരത്തിന് എല്ലാ സാധ്യതകളും തേടുമെന്നും പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലേക്ക് വരുന്നവർ സുഖസൗകര്യങ്ങൾ […]

ചേകന്നൂർ മൗലവി വധം; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകൻ കൊച്ചി: ചേകന്നൂർ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതേസമയം, കോർപസ് ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് […]

ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അടയ്ക്കില്ല: ശിക്ഷ സാമൂഹ്യ സേവനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അയക്കാതെ നിർബന്ധിത സാമൂഹ്യസേവനത്തിന് നിയോഗിച്ച് മനഃപരിവർത്തനം സാധ്യമാക്കാൻ ലക്ഷ്യമിട്ട് നിയമം വരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി കരട് നിർദേശങ്ങൾ തയ്യാറാക്കി തുടങ്ങി. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലോ അബദ്ധത്തിലോ കുറ്റകൃത്യത്തിൽ അകപ്പെടുന്നവർക്ക് […]