video
play-sharp-fill

നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാം, പക്ഷേ പരിധി വിടരുതെന്ന് മാത്രം; ഇരട്ട ചങ്കന്റെ വാക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: നമ്മുടെ മുഖ്യമന്ത്രി കര്‍ക്കശക്കാരനാണെന്ന് പറയുന്നവരോട് പിണറായി വിജയന് ഒന്നേ പറയാനുള്ളൂ. എന്നോട് സംസാരിക്കാന്‍ തയാറുള്ളവരെ കേള്‍ക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, പരിധി വിടരുതെന്ന് മാത്രം. അങ്ങനെ സംഭവിച്ചാല്‍ സംസാരം അവിടെ നിര്‍ത്തും. ്അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.താന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രി എന്ന നിലയില്‍ തന്നോട് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള ധാരണകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. പലരും ചോദിക്കാന്‍ മടിക്കുന്ന ആ ചോദ്യം മുഖ്യനോട് ചോദിച്ചതാകട്ടെ […]

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ; ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്ര.

സ്വന്തം ലേഖകൻ കൊച്ചി: സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണു മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. 2017 ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാൽ യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്‌സ്യൽ സർവീസ് തുടങ്ങിയത് 19നാണ്. ഒന്നാം പിറന്നാൾ പ്രമാണിച്ച് ഇപ്പോഴുള്ള കൊച്ചി വൺ കാർഡിനു പുറമേ മാസ പാസും ദിവസ പാസും ഏർപ്പെടുത്തുമെന്നു മെട്രോ അധികൃതർ അറിയിച്ചു. ഒരു വർഷം കൊണ്ട് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനയുണ്ടായെന്നും നഷ്?ടം പകുതിയായി കുറഞ്ഞെന്നും കൊച്ചി മെട്രോ റെയിൽ […]

കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം;നീനുവിന്റെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ദുരഭിമാനക്കൊലയ്ക്ക് ഇരായായ കോട്ടയം സ്വദേശി കെവിന്റെ കുടുംബാഗംങ്ങള്‍ക്ക് 10 ലക്ഷം രൂപാ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനാണ് ധനസഹായമായി 10 ലക്ഷം രൂപാ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കൂടാതെ കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 17 മരണം

ലക്‌നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും ഉത്തര്‍പ്രദേശിലെ ഫറുഖാബാദിലേക്ക് വരികയായിരുന്ന വോള്‍വോ ബസാണ് അപകത്തില്‍പ്പെട്ടത്. ഏകദേശം 80 മുതല്‍ 90 പേര്‍ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവറിന്റെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസ് നിറുത്താന്‍ […]

കോടിയേരിയുടെ അഭ്യാസം ഞങ്ങളോട് വേണ്ട; കെ.എം മാണി.

സ്വന്തം ലേഖകൻ കോട്ടയം: ഉപതെരഞ്ഞെടുപ്പിന് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും എത്ര ഉപതെരഞ്ഞെടുപ്പുകൾ കേരളാ കോൺഗ്രസ് കണ്ടിരിക്കുന്നു എന്നും കെ.എം.മാണി. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.വി എബ്രഹാം അനുസ്മരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പി.ജെ ജോസഫ്, കെ.ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് എന്നിവരും പങ്കെടുത്തു. കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു. ഒരു […]

മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് പത്മജ

തിരുവനന്തപുരം : കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. ഓരോ ദിവസവും നേതാക്കന്മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കൊമ്പു കോര്‍ക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ പത്മജ വേണുഗോപാലും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കന്മാര്‍ സംയമനം പാലിക്കണമെന്നാണ് അവരുടെ അഭിപ്രായം. പാര്‍ട്ടി വേദിയില്‍ പറഞ്ഞ് തീര്‍ക്കേണ്ടത് പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ആത്മസംയമനം പാലിക്കണമെന്നും പത്മജ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ നേതാക്കളുടെ ഇടപെടലില്‍ നിയന്ത്രണം വേണമെന്നും പത്മജ വ്യക്തമാക്കി. അതേസമയം സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കും. വിലക്ക് ലംഘിച്ച് പരസ്യ […]

ചങ്കിനു പിന്നാലെ കരുതലും വൈറലായി, സമൂഹ മാധ്യമത്തില്‍ ആതിരയാണ് താരം

തിരുവനന്തപുരം: പുലര്‍ച്ചെ സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി പോകാതെ സഹോദരന്‍ വരുന്നത് വരെ കാത്തുനിന്ന കെ.എസ്.ആര്‍.ടി.സിയുടെ കരുതല്‍ വൈറലായതോടെ ആതിരയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയാ താരം. ഈ പെണ്‍കുട്ടി ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കെ.എസ്.ആര്‍.ടി.സി ഫാന്‍സ് ഏറ്റെടുത്തത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി ഓഫിസില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫിസറായ ഇരുപത്തിനാലുകാരി ആതിര ജയന്‍ ജോലി കഴിഞ്ഞു ചവറയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അങ്കമാലി അത്താണിയില്‍ നിന്നു രാത്രി ഒന്‍പതരയ്ക്കു ശേഷം ബസില്‍ കയറിയത്. പലപ്പോഴും ഇതേ ബസില്‍ സഞ്ചരിക്കാന്‍ ഇടയായിട്ടുണ്ടെങ്കിലും ഇതാദ്യമായായിരുന്നുബസ് ആതിര ബസ് […]

ഓട്ടോക്കാർ പോലീസായി; കള്ളനെ കോടതിമുറ്റത്തിട്ടു പിടിച്ചു.

സ്വന്തം ലേഖകൻ തൃശൂർ: മോഷണം നടന്നാൽ പലർക്കും പരാതി കൊടുത്തിട്ട് ഇരിക്കാമെന്നേയുള്ളു. പുതിയ രീതിയനുസരിച്ച് മോഷ്ടാവിനേ കൈയ്യോട് പിടിച്ച് തെളിവും നല്കിയാൽ കള്ളനേ പോലീസ് പിടിക്കും. തൃശൂർ കോടതി മുറ്റത്തേ ഇന്നലെ നടന്ന സംഭവം ഇങ്ങനെ. ഓട്ടോറിക്ഷയിൽ നിന്നും പതിവായി മോഷണം നടക്കുന്നത് ഡ്രൈവർമാർക്ക് ഒരു ശല്യമായി മാറി. 4000 രൂപയും ആർ.സി ബുക്കും മൊബൈൽ ഫോണും വരെ നഷ്ടപ്പെട്ടവർ ഉണ്ട്. ഓട്ടോയുടെ താക്കോൽ ഡ്രൈവറുടെ കയ്യിൽ ഇരിക്കുമ്പോൾ ആണ് ഡാഷ് ബോർഡിൽ നിന്നും മോഷണം പോകുന്നത്. പഠിച്ച കള്ളനേ പൂട്ടാൻ നഗരത്തിൽ പലയിടത്തും […]

നെടുമ്പാശേരിയില്‍ പത്ത് കോടിയുടെ വിദേശ കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍പത്തു കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികളുമായി അഫ്ഗാന്‍ സ്വദേശി പിടിയിലായി. അമേരിക്കന്‍ ഡോളറുകളാണു പിടിയിലായ യൂസഫ് മുഹമ്മദ് സിദ്ദിഖി(33)ന്റെ കൈവശമുണ്ടായിരുന്നവയില്‍ ഭൂരിഭാഗവും. ഇന്നു പുലര്‍ച്ചെ 4.30നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പോകാനായി സുരക്ഷാ പരിശോധനകള്‍ നടത്തവേയാണ് എക്‌സ് റേ പരിശോധനയില്‍ കറന്‍സികള്‍ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടകളിലൊന്നാണിത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി കൊച്ചി ദുബായ് വിമാനത്തിലാണിയാള്‍ എത്തിയത്. വിമാനം കൊച്ചിയില്‍ സാങ്കേതിക തകരാറിനേത്തുടര്‍ന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് […]

ആരോഗ്യ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല; ഒഴിഞ്ഞ് കിടക്കുന്നത് 1464 തസ്തികകള്‍

കോട്ടയം: മഴരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ദിവസവും രോഗികളുടെ എണ്ണം കൂടുമ്പോഴും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്താന്‍ നടപടിയില്ല. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ 1464 ഒഴിവുകളാണ് ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ആശുപത്രികളിലുള്ളത്. റേഡിയോഗ്രാഫര്‍, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍, ദന്തല്‍ മെക്കാനിക്ക്, ദന്തല്‍ ഹൈജീനിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങി നിരവധി തസ്തികകളില്‍ ഇനിയും നിയമനം നടത്താറുണ്ട്. പല ആശുപത്രികളിലും വിരലിലെണ്ണാവുന്ന ജീവനക്കാര്‍മാത്രമാണ് ഇപ്പോള്‍ ഉള്ളത്. നേഴ്‌സസ് രോഗി അനുപാതം നിശ്ചയിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിന് അനുപാതമായി ഇതുവരെയും […]