ആൻസ് ബേക്കറിയിലെ കൊള്ള വില: ഇടപെടാനാവില്ലെന്ന് പറഞ്ഞ് കളക്ടർ കൈ മലർത്തി; സാധാരണക്കാരന്റെ ഭക്ഷണവിലയിൽ കൈവയ്ക്കാൻ ആരുമില്ല; ക്രിസ്മസ് വിപണിയിൽ കേക്കിൽ കൊള്ള തുടരാൻ ലക്ഷ്യമിട്ട് ആൻസ്
തേർഡ് ഐ ബ്യൂറോ കോട്ടയം: ശാസ്ത്രി റോഡിലെ ആൻസ് ബേക്കറിയിലെ കൊള്ളവിലയോട് പ്രതികരിച്ചിട്ടും നടപടിയെടുക്കാൻ ആരുമില്ല. കൊള്ളവില തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലയുടെ അധികാരിയായ കളക്ടറെ തേർഡ് ഐ ന്യൂസ് ലൈവ് ബന്ധപ്പെട്ടെങ്കിലും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ജില്ലാ കളക്ടർ നൽകിയത്. രണ്ട് കട്‌ലറ്റും രണ്ട് ചായയും കഴിച്ച യുവാക്കളിൽ നിന്നും 92 രൂപ അന്യായമായി ഈടാക്കിയത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടർന്നാണ് ഞങ്ങളുടെ പ്രതിനിധികൾ ജില്ലാ കളക്ടറെ ബന്ധപ്പെട്ടത്. നഗരത്തിലെ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് […]