മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കറിന്റെ മകൾ അന്തരിച്ചു.
സ്വന്തംലേഖകൻ ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കറിന്റെ മകളും ഡോ. കെ എസ് ബാലാജിയുടെ ഭാര്യയുമായ ബിന്ദു ഭാസ്‌കർ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു.ഒരുവർഷത്തോളമായി കാൻസർ ബാധിതയായിരുന്ന ബിന്ദു ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ചെന്നൈ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിലെ പ്രഫസറായിരുന്നു. ഡൽഹി ടൈംസ് റിസർച്ച് ഫൗണ്ടേഷൻസ് സ്‌കൂളിൽ ജേർണലിസം പൂർത്തിയാക്കിയ ബിന്ദു ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക് ടൈംസിലും മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിരുന്നു. ഏകമകൾ- സവേരി ബാലാജി. മാതാവ് രമ ബി ഭാസ്‌കർ.