നവാസിനെ കണ്ടെത്തിയതിൽ സന്തോഷം,തുടർനടപടികൾ തിരിച്ചെത്തിയ് ശേഷമെന്ന് കമ്മീഷണർ വിജയ് സാഖറെ
സ്വന്തം ലേഖകൻ കൊച്ചി: മൂന്ന് ദിവസം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ സി.ഐ നവാസ് ഉച്ചക്ക് ശേഷം കൊച്ചിയിൽ എത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. നവാസിനെ കൊണ്ടുവരാൻ പൊലീസ് സംഘം പോയിട്ടുണ്ടെന്നും അവരിപ്പോൾ പൊള്ളാച്ചി വഴി കേരളാ അതിർത്തി പിന്നിട്ടതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്മിഷണർ അറിയിച്ചു. വീടും നാടും വിട്ട് പോകാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. സി.ഐ നവാസിനെ തിരിച്ച് കിട്ടയത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണെന്നും, മേലുദ്യോഗസ്ഥന്റെ മാനസിക […]