കേരളത്തിലെ കാമുകന്മാർക്കിത് എന്തു പറ്റി: പെട്രോളൊഴിച്ച് കത്തിക്കുന്നവർക്കും ആത്മഹത്യ ചെയ്യുന്നവർക്കും പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് കിടന്നത് മലമുകളിലെ കുറ്റിക്കാട്ടിൽ
സ്വന്തം ലേഖകൻ കൊച്ചി: പ്രണയം തകർന്ന കാമുകൻമാർ എ്ന്തും ചെയ്യുന്ന അവസ്ഥയിലാണ് ഇന്ന് കേരളം. കേരളത്തിലെ കാമുകന്മാർ കാമുകിയെ പെട്രോളൊഴിച്ചു കൊല്ലാൻ നടക്കുമ്പോൾ കാമുകിയ്ക്ക് ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ ലൈവ് അയച്ച ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു കാമുകൻ. ഇപ്പോഴിതാ ഇരുപതുകാരനായ കോളജ് വിദ്യാർത്ഥിയെ കൈ ഞരമ്ബുകൾ മുറിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതർ അറിയിച്ചു. എളവൂർ റെയിൽവേ മേൽപാലത്തിനും കറുകുറ്റി റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽവേ […]