Spread the love

കണ്ണൂർ: ഈ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ എൻ ഷംസീർ എന്ന് പി വി അൻവർ.

video
play-sharp-fill

ശൈലജയെ ഒതുക്കാനാണ് പേരാവൂരില്‍ മത്സരിപ്പിച്ചത്.
ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്.

താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയില്‍ ഗുണം ചെയ്തുവെന്നും പി വി അൻവർ കണ്ണൂരില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോറ്റാല്‍ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിക്കുകയായിരുന്നു. ഞാൻ ഒരു കമ്മല്‍ കൂടി ഇടാമെന്ന് പറഞ്ഞു. റിയാസിന് അതിന്റെ ആവശ്യം ഇല്ല.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകളില്‍ അന്വേഷണം വേണം. കോടികള്‍ അടിച്ചുമാറ്റി. മൂന്ന് നാല് നേതാക്കൻമാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയുന്നത് പോസറ്റീവായി കാണണം. പാർട്ടിയുടെ ഔന്നിത്യമാണ് അത്.

രാഹുല്‍ ഗാന്ധിക്ക് വേണമെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രിയാകാമെന്നും പി വി അൻവർ പറഞ്ഞു.