
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മനസ്സ് തുറന്ന് മുന്‍ മന്ത്രി പി രാജീവ്. എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്.
ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്. വർഗ്ഗ ബഹുജന സംഘടനകള്‍ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളില്‍ മാത്രം വിശ്രമിക്കുന്നു. വെള്ളാപ്പള്ളിയില്‍ തെറ്റുപറ്റി വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. കമ്പ്യൂട്ടറില്‍ ചെയ്യുന്ന പോലെ അണ്‍ഡു ചെയ്യാൻ പറ്റില്ല, അനുഭവത്തില്‍നിന്ന് ഭാവിയില്‍ ഇത്തരം വിഷയങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് മനസ്സിലായി. സാങ്കേതികത്വം നോക്കേണ്ടിയിരുന്നില്ല.
ശബരിമല സ്വർണ്ണക്കൊള്ളയില്‍ നടപടിയെടുത്ത് പോകണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങള്‍ അല്ല നോക്കേണ്ടിയിരുന്നത് എന്നും വിലയിരുത്തിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീല്‍ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്, ലോക്സഭ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി സമയത്തും പാർട്ടി പരിശോധന നടത്തിയിരുന്നു വികസന പ്രവർത്തനങ്ങള്‍ നടത്തിയത് കൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ മറികടക്കും എന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







