Spread the love

തൃശൂർ: മാപ്രാണം സ്വദേശി ഷിഗെല്ല ബാധിച്ച്‌ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍.

video
play-sharp-fill

കൊടകര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 43കാരനാണ് മരിച്ചത്.
സർക്കാർ ഉദ്യോഗസ്ഥനായ ഇയാള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

മരണകാരണം ഷിഗെല്ലയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. മരണകാരണം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറുവേദനയുമായാണ് 43കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ ഇയാള്‍ മരണപ്പെട്ടതില്‍ ചികിത്സാപ്പിഴവ് ആരോപിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.