
മലപ്പുറം: കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത യുവതി തന്റെ ബന്ധുവാണെന്നുള്ള പ്രചരണത്തിനെതിരെ നിയുക്ത എംഎല്‍എ പി കെ ഫിറോസ്.
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്‍ക്ക് ഒരു മാറ്റവുമില്ല. ഏതോ ബസിന്റെ ചില്ല് പൊട്ടിച്ചത് തന്റെ ബന്ധുവാണെന്നാണ് പുതിയ പ്രചരണം. ഇത്രയും വലിയ തോല്‍വി തെരഞ്ഞെടുപ്പില്‍ നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തത്.
ഓ മറന്നു, അത് കൊണ്ടാണല്ലോ ഇവരെ സഖാക്കള്‍ എന്ന് വിളിക്കുന്നതെന്ന് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. കൊടുവള്ളി സഖാക്കള്‍ എന്ന പേജിന്റെ സ്ക്രീൻ ഷോട്ടും പി കെ ഫിറോസ് പങ്കുവെച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്ന് ചൊല്ലി കെഎസ്ആർടിസി ബസിന്റെ സൈഡ് ഗ്ലാസ് യുവതി തകര്‍ത്ത സംഭവം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം.
ഒടുവില്‍ ചില്ലിന്റെ പണം നല്കി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ശുചിമുറിയില്‍ പോകാൻ തോന്നിയപ്പോഴാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും സൈബർ ആക്രമണം അവസാനിപ്പിക്കണം എന്നും യുവതി പിന്നീട് പറഞ്ഞിരുന്നു.







