കോവിഡിലെ ബിസിനസ് തകര്‍ച്ചയില്‍ നിന്നും കരകയറി ‘ഓയോ’; ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവുണ്ടായതായി ട്രാവല്‍ ടെക്ക് കമ്പനി; കൂടുതൽ ബുക്കിംഗുകള്‍ നടന്നത് ഡല്‍ഹിയിൽ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: കോവിഡ് കാലയളവിലെ കനത്ത തിരിച്ചടിയ്ക്ക് ശേഷം ബിസിനസില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ.
രണ്ട് വര്‍ഷത്തെ ഇടവേളയ്കക്ക് ശേഷം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവുണ്ടായതായി കമ്പനി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പനിയുടെ 2002-ലെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ ബുക്കിംഗുകള്‍ നടന്ന ബിസിനസ് നഗരം ഡല്‍ഹിയാണ്. ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളാണ് ബുക്കിംഗില്‍ തൊട്ടുപിന്നിലായുള്ളത്.
ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ 50 ശതമാനവുമായി കണക്കാക്കുമ്പോള്‍ ഹൈദരാബാദ് ബുക്കിംഗില്‍ 100 ശതമാനവും ബംഗളൂരു 128 ശതമാനവും കൊല്‍ക്കത്തയും ചെന്നൈയും 96, 103 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതിന് പിന്നാലെ ഈ ജനുവരിയില്‍ തന്നെ ബിസിനസ് ബുക്കിംഗുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വീണ്ടും വര്‍ദ്ധനവുണ്ടായി.
ബിസിനസ് യാത്രക്കാര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച താമസ അനുഭവം ഒരുക്കിയതായും അതിനാല്‍ തന്നെ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, പരമ്പരാഗത ബിസിനസ്സ് സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ട്രാവല്‍ മാനേജ്‌മെന്റ് കമ്പനികള്‍, ഫിലിം പ്രൊഡക്ഷന്‍ ഹൗസുകള്‍ ബുക്കിംഗിനായി ഓയോയ്ക്ക് മുന്‍ഗണന നല്‍കിയത് കണക്കുകളില്‍ പ്രതിഫലിക്കുകയായിരുന്നു എന്ന് കമ്പനി വ്യക്തമാക്കി.