
കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓക്‌സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടും സർഗക്ഷേത്ര 89.6 എഫ്എമ്മും സംയുക്തമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ 896 വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും. “മരങ്ങൾ നിറയട്ടെ, ഓക്സിജൻ പരക്കട്ടെ” എന്ന സന്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജൂൺ 5-ന് രാവിലെ 9.30ന് കോട്ടയം മാന്നാനത്തെ കെ.ഇ. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ നാട്ടകം സുരേഷ് എം.എൽ.എ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. കുര്യൻ ചാലങ്ങാടി, സർഗക്ഷേത്ര 89.6 എഫ്എം ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, ഓക്സിജൻ ഗ്രൂപ്പ് കോർപ്പറേറ്റ് സെയിൽസ് ഡിവിഷൻ ഹെഡ് ബോബി കുര്യാക്കോസ് എന്നിവർ പങ്കെടുക്കും.
സർഗക്ഷേത്ര 89.6 എഫ്എമ്മിന്റെ ഫ്രീക്വൻസി ട്രീ സീസൺ-4 പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് തൈകൾ എത്തിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group





