video
play-sharp-fill

എൻ.എസ് ഹരിശ്ചന്ദ്രൻ്റെ വീട്ടിൽ നേതാക്കളെത്തി; ഓർമ്മകൾ പുതുക്കി നേതാക്കളുടെ സാന്ത്വനം

എൻ.എസ് ഹരിശ്ചന്ദ്രൻ്റെ വീട്ടിൽ നേതാക്കളെത്തി; ഓർമ്മകൾ പുതുക്കി നേതാക്കളുടെ സാന്ത്വനം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും നഗരസഭ മുൻ കൗൺസിലറുമായിരുന്ന അന്തരിച്ച എൻ.എസ് ഹരിശ്ചന്ദ്രന്റെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ സാന്ത്വനവുമായി എത്തി.

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറ സാനിദ്ധ്യമായിരുന്നു ഹരിചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഹരിശ്ചന്ദ്രന്റെ മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹരിശ്ചന്ദ്രന്റെ മരണം അപ്രതീക്ഷിതമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് ഭാര്യ പ്രസിദ ഹരിചന്ദ്രൻ, മകൻ ഭഗത് ചന്ദ്രൻ എന്നിവരെ വീട്ടിലെത്തി ആശ്വസിപ്പിച്ചത്.
കെ.പി.സി.സി. ജനറൽ സെക്രട്ടറി നാട്ടകം സുരേഷ്, വൈശാാഖ് പി കെ., ജി ഗോപകുമാർ, കൗൺസിലർ ജയചന്ദ്രൻ , സിറിൾ സഞ്ചു ജോർജ്, ,രാഹുൽ മറിയ പളളി,  ,ജിജി മുളം കുഴ, റൂബിൽ , ജെ.ജി. പാലക്കലോടി,യുജിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.