ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെ കുടുംബത്തിൽ വീണ്ടുമൊരു മരണം കൂടി ; ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കവെയായിരുന്നു അന്ത്യം. ഇവരുടെ സംസ്‌കാരം പിന്നീട് നടക്കും.
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെയാണ് കുടുംബത്തിൽ വീണ്ടുമൊരു മരണം കൂടി നടന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി വസതിയിൽ എത്തിയത്.
Third Eye News Live
0