തിരുവുന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിതി അതീവ രൂക്ഷമായി തന്നെ മുന്നോട്ടു പോകുകയാണ്. ഇത്തരത്തിൽ കൊവിഡ് സ്ഥിതി ഗതികൾ ഇതുവരെ കേരളം കാണാത്ത രീതിയിലേയ്ക്കു കുതിയ്ക്കുന്നതിനിടെയാണ് ഇക്കുറി ഓണമെത്തുന്നത്. കൊവിഡ് കാലത്ത് മറ്റെല്ലാ ആഘോഷങ്ങളെയും നിയന്ത്രിച്ചു നിർത്തിയതു പോലെ ഓണക്കാലത്ത് മലയാളിയെ നിയന്ത്രിക്കുക അത്ര പ്രായോഗികമല്ല. അത് മറ്റാരേക്കാളും നന്നായി മുഖ്യമന്ത്രി പിണറായി വിജയനും അറിയാം.
ഈ സാഹചര്യത്തിലാണ് വീട്ടുമുറ്റത്ത് തന്നെയുള്ള പൂക്കൾ ഉപയോഗിച്ച പൂക്കളിടാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ പരമാവധി കുറയ്ക്കാനുമുള്ള നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിലൂടെ കൊവിഡ് പടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നേരിട്ട് വീടുകളിലേയ്ക്കു എത്തുന്ന പൂക്കളാണ്.