ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണ്ണ ജൂബിലി: തേർഡ് ഐ ന്യൂസ് ലൈവിനും ഓക്‌സിജനും ഒപ്പം തത്സമയം കാണാം; ആഘോഷ പരിപാടികൾ തത്സമയം ലഭിക്കാൻ തേർഡ് ഐ വാട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗമാകൂ; ഫെയ്‌സ്ബുക്കിലും യുട്യൂബിലും തേർഡ് ഐയെ പിൻതുടരൂ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ തേർഡ് ഐ ന്യൂസ് ലൈവും ഓക്‌സിജനും ചേർന്നു തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.  മാമ്മൻമാപ്പിള ഹാളിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നര മുതൽ നടക്കുന്ന ചടങ്ങുകളാണ് തേർഡ് ഐ ന്യൂസ് ലൈവിൽ ഓക്‌സിജനൊപ്പം കാണാകാവുക. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ അംഗമായവർക്ക്  മൊബൈൽ ഫോണിൽ തത്സമയം പരിപാടികൾ കാണാം.

ഇതിനായി തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഉടൻ തന്നെ അംഗമാകാവുന്നതാണ്. ഇത് കൂടാതെ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയും, തേർഡ് ഐ ന്യൂസ് ലൈവിന്റെ യു ട്യൂബ് ചാനൽ വഴിയും പരിപാടികൾ തത്സമയം കാണാം.

മാമ്മൻമാപ്പിള ഹാളിൽ വൈകിട്ട് മൂന്നു മണിയ്ക്കാണ് പരിപാടികൾ ആരംഭിക്കുന്നത്. ആദ്യം ദേശ ഭക്തി ഗാനമാണ്. തുടർന്നു, വൈകിട്ട് അഞ്ചു മണിയ്ക്ക് സോണിയാ ഗാന്ധി ഔദ്യോഗികമായി പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്നു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിനിധികളും ഉമ്മൻചാണ്ടിയ്ക്ക് ആശംസ അർപ്പിച്ച് സംസാരിക്കും.