കേരളത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം. യുകെയിൽ നിന്ന് നാട്ടിലെത്തിയ ആൾക്കാണ് ഇന്നലെ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും അമ്മയ്‌ക്കും കോവിഡ് പോസിറ്റീവാണ്. ഇവരുടെ സാമ്പിളുകൾ ഒമൈക്രോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ മാതാവും നിലവിൽ നിരീക്ഷണത്തിലാണ്. അതേസമയം എത്തിഹാദ് വിമാനത്തിൽ 6ആം തീയതി എത്തിയ മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റെറിലും ഡൽഹിയിലും നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഇന്നലെ എറണാകുളം സ്വദേശിക്ക് വൈറസ് സ്‌ഥിരീകരിച്ചത്.
ഈ മാസം ആറിനാണ് എറണാകുളം സ്വദേശി 39കാരൻ യുകെയിൽ നിന്ന് അബുദബി വഴി കൊച്ചിയിലെത്തിയത്. ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും എട്ടിന് നടത്തിയ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
Third Eye News Live
0