play-sharp-fill
ഒമർ ലുലുവിൻ്റെ  സമയം അത്ര നല്ലതല്ല ! സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ് ;ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെയാണ് പരാതി.

ഒമർ ലുലുവിൻ്റെ സമയം അത്ര നല്ലതല്ല ! സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ് ;ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെയാണ് പരാതി.

സ്വന്തം ലേഖകൻ
സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസെടുത്തു.ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെയാണ് പരാതി.

കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് കേസെടുത്തത്.
സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഷാദ് അലി ,വിജീഷ, ഷാലു റഹീം എന്നിവരാണ് കേന്ദ്രകഥാപാത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 30 മുതൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.. നേരത്തെ ചിത്രം നവംബർ 18ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. പിന്നീട് റിലീസ് തീയതി നീണ്ട് പോകുകയായിരുന്നു. ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags :