ഒളിമ്പിക്സ് : ബാഡ്മിന്റണിൽ പി.വി സിന്ധുവിന് ജയം; ഷൂട്ടിംങിൽ ഇന്ത്യയ്ക്ക് നിരാശ; ഹോക്കിയിൽ ഇന്ത്യ ഇന്നിറങ്ങുന്നു

ഒളിമ്പിക്സ് : ബാഡ്മിന്റണിൽ പി.വി സിന്ധുവിന് ജയം; ഷൂട്ടിംങിൽ ഇന്ത്യയ്ക്ക് നിരാശ; ഹോക്കിയിൽ ഇന്ത്യ ഇന്നിറങ്ങുന്നു

Spread the love

സ്വന്തം ലേഖകൻ

ടോക്യോ: ബാഡ്മിന്റണിൽ പി.വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പി വി സിന്ധു വിജയിച്ചത്.

അതേസമയം, ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റർ എയർ പിസ്റ്റൾ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു ബക്കർ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. അതേസമയം, റോവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ന് നടക്കുക 18 ഫൈനലുകളാണ്. സിമോണ ബൈൽസ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും. പതിനാറ് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മേരി കോം, സാനിയ മിർസ എന്നിവർ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇറങ്ങും.

ഹോക്കിയിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയിൽ കരുത്തുറ്റ ന്യുസീലാൻഡ് സംഖത്തെയാണ് ഇന്ത്യ തോൽപ്പിച്ചത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.