ഒളിംപിക്സ് ഷൂട്ടിംഗിൽ ഇന്ത്യൻ വനിത താരം രമിത ജിൻഡാൽ ഫൈനലിൽ
പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ രമിത ജിൻഡാൽ ഫൈനലിൽ. യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇന്ത്യയ്ക്കായി മത്സരിച്ച മറ്റൊരു താരം ഇലവേനിൽ വാളരിവന് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല. 630.7 പോയിന്റ് നേടിയ താരം 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവരാണ് ഫൈനലിന് യോഗ്യത നേടുന്നത്. ഇതോടെ ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്കായി ഫൈനൽ കളിക്കുന്ന താരങ്ങൾ രണ്ട് പേരായി. ഇതേ ഇനത്തിൽ മനു ഭേക്കറിന്റെ ഫൈനൽ ഇന്ന് 3.30ന് ആരംഭിക്കും. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഷൂട്ടിംഗിൽ സുവർണനേട്ടം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് വനിത താരം.
അതിനിടെ പാരിസ് ഒളിംപിക്സ് തുഴച്ചിലിൽ സ്കൾസ് വിഭാഗത്തിൽ ഇന്ത്യൻ താരം ബൽവരാജ് പൻവാർ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യ ഹീറ്റ്സിൽ പരാജയപ്പെട്ടവരുടെ മത്സരത്തിൽ നാലമതായി ഫിനിഷ് ചെയ്താണ് പൻവാർ ക്വാർട്ടറിൽ കടന്നത്. ഏഴ് മിനിറ്റും 12 സെക്കന്റും 41 മിനി സെക്കന്റുമാണ് ഫിനിഷിംഗ് സമയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group