പ്രധാനമന്ത്രിയായി തന്നെ തെരഞ്ഞടുത്തതിന് മന്‍ മോഹന്‍ സിംഗ് എപ്പോഴും സോണിയയോട് കടപ്പെട്ടിരുന്നു ; സിംങ്ങിനെ കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണം; വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി ഒബാമയുടെ പുസ്തകം
സ്വന്തം ലേഖകൻ
ന്യൂഡൽഹി : മൻ മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമായിരുന്നെന്നാണ് ഒബാമ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എഴുതിയ പുസ്തകത്തിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്.
ദ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. ഒബാമയുടെ പുസ്തകം ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുസ്തകത്തില്‍ മന്മോഹന്‍ സിംഗിനെക്കുറിച്ച് ഒബാമ പറയുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.മൻ മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമായിരുന്നെന്നാണ് ഒബാമ പുസ്തകത്തില്‍ പറയുന്നത്.
സിംഗ് തന്റെ സ്ഥാനത്തിന് എപ്പോഴും സോണിയയോട് കടപ്പെട്ടിരുന്നു. ഒന്നിലധികം രാഷ്ട്രീയ നിരീക്ഷകര്‍ വളരെ കൃത്യമായി ( സോണിയ ഗാന്ധി) തെരഞ്ഞെടുത്തതാണെന്ന് വിശ്വസിച്ചു. കാരണം ഒരു രാഷ്ട്രീയ അടിത്തറയില്ലാത്ത ഒരു വൃദ്ധനായ സിഖുകാരനെന്ന നിലയില്‍ അദ്ദേഹം അവരുടെ മകന്‍ രാഹുലിന് ഒരു വെല്ലുവിളിയല്ല,’ ഒബാമ പുസ്തകത്തില്‍ പറയുന്നു. മൻ മോഹൻ സിങ്ങിനൊപ്പം രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.