Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി പിടിയില്‍.

സംഭവത്തില്‍ വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ(30) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി സമയങ്ങളിലാണ് ഇയാള്‍ വീടുകളിലെത്തി നഗ്നതാപ്രദര്‍ശവും അസഭ്യവര്‍ഷവും നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിവസ്തുക്കള്‍ക്ക് അടിമയായ പ്രതി വീടുകളില്‍ അതിക്രമിച്ചു കയറിയ ശേഷം നഗ്‌നതാപ്രകടനം നടത്തുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കണക്കോട് സ്വദേശിയായ യുവതിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറിയിരുന്നു. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.