
സ്വന്തം ലേഖിക
കൊച്ചി: നടന് ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തും.
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസിലാണ് നടപടി.
സിനിമ നിര്‍മാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. തെറ്റ് ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് വന്നതോടെ കാര്യങ്ങള്‍ പുതിയ വഴിയിലേക്കാണ് തിരിയുന്നത്. ശ്രീനാഥ് ഭാസി അഭിമുഖം എടുക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി താരത്തിന്റെ ശരീര സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുകയാണ്.







