മലപ്പുറത്ത് ഇന്‍ഡിഗോയുടെ മറ്റൊരു ബസ്സിനും നോട്ടീസ്; 37000 രൂപ പിഴ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഓടുന്ന ഇൻഡിഗോ ബസിന് മലപ്പുറം ആർടിഒയുടെ നോട്ടീസ്. 37,000 രൂപ പിഴ ചുമത്തിയതായി മലപ്പുറം ആർ.ടി.ഒ അറിയിച്ചു. നികുതി അടയ്ക്കാത്തതിലാണ് നടപടി.
വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന മറ്റൊരു ഇൻഡിഗോ ബസിനും നോട്ടീസ് നൽകിയിട്ടുണ്ട്. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒയാണ് നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയത്.
വിമാനത്താവളത്തിൽ ഓടുന്ന പല വാഹനങ്ങളും കൃത്യമായ നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വിമാനത്താവളങ്ങളിൽ ഓടുന്ന എല്ലാ വണ്ടികളും പരിശോധിക്കും. വാഹന നമ്പർ വഴിയാണ് പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ നോട്ടീസ് അയയ്ക്കും. പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0