യുഎസിൽ ശ്രവണ സഹായികൾ വാങ്ങാൻ ഇനി കുറിപ്പടി ആവശ്യമില്ല
അമേരിക്ക: യുഎസിൽ ശ്രവണ സഹായികൾ വാങ്ങാൻ ഇനി കുറിപ്പടി ആവശ്യമില്ല. എഫ്ഡിഎ ഒടുവിൽ അമേരിക്കക്കാർക്ക് ഓവർ-ദി-കൗണ്ടർ ശ്രവണ സഹായികൾ ലഭ്യമാക്കുകയാണ്. ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായമാകും. അമേരിക്കയിൽ ശ്രവണ സഹായികൾക്കായി പലപ്പോഴും 5000 ഡോളറിലധികമാണ് ഒരാൾക്ക് ചിലവ് വരുക. ഇതിന് പലപ്പോഴും ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാറില്ല.
“എഫ്ഡിഎയുടെ ഇന്നത്തെ നടപടി ശ്രവണ സഹായികൾ കൂടുതൽ ചെലവുകുറഞ്ഞതും പ്രാപ്യവുമാക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്നു,” യുഎസ് സെക്രട്ടറി ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്) സേവ്യർ ബെസെറ പറഞ്ഞു.
Third Eye News K
0