
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരണവുമായി കുടുംബം. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഹർത്താൽ ഒഴിവാക്കണമെന്ന് അച്ഛൻ രാജൻ വ്യക്തമാക്കി.
പ്രതിഷേധം നടത്തുന്നതിൽ തെറ്റില്ലെങ്കിലും അത് അക്രമരഹിതമായിരിക്കണമെന്നും, രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നീതി ആവശ്യപ്പെട്ടുള്ള സമരം നല്ല ഉദ്ദേശത്തോടെയാണെങ്കിലും അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്നും രാജൻ കൂട്ടിച്ചേർത്തു.
ഇതിനിടെ ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായി. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







