
വാഹനങ്ങൾ തടഞ്ഞശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ് . തൊടുപുഴയിൽ ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് സംഭവം. നടന്നുപോയി വാഹനങ്ങൾ തടയണമെന്നും പോലീസിനെ വിളിക്കൂവെന്നും പറഞ്ഞാണ് ഇയാൾ ഹർത്താൽ അനുകൂലിയെ തടഞ്ഞത്.
ബൈക്കിൽ എത്തിയ ഒരു ഹർത്താൽ അനുകൂലി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ വാഹനങ്ങൾ തടയുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക വാഹനങ്ങളും ഇയാൾ തടഞ്ഞു. അതിന് ശേഷം ഇയാൾ ബൈക്കിൽ തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു. ആ സമയം മറ്റൊരാൾ വന്ന് ഇയാളെ തടഞ്ഞു. ഈ സംഭവങ്ങളെല്ലാം കണ്ടുനിന്ന ശരത് എന്ന ചെറുപ്പക്കാരനാണ് ഹർത്താൽ അനുകൂലിയായ യുവാവിനെ തടഞ്ഞത്.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനംചെയ്തിരിക്കുന്ന ഹർത്താൽ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആണ് സമരം.







