Wednesday, April 22, 2026

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈഎൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എംകെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷ്യൻ ആവശ്യം പ്രകാരം കോടതിയിൽ ഹാജരാവാൻ നിതിൻ രാജിന്റെ പിതാവ് രാജനു നോട്ടീസ് ലഭിച്ചിരുന്നു. മറ്റൊരു അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായ രാജൻ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയുടേ പകർപ്പ് ആവശ്യപെട്ടു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം നാളെ നടക്കും. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എംകെ റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരെ കേസ് എടുത്തത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.

Spread the love

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈഎൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എംകെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷ്യൻ ആവശ്യം പ്രകാരം കോടതിയിൽ ഹാജരാവാൻ നിതിൻ രാജിന്റെ പിതാവ് രാജനു നോട്ടീസ് ലഭിച്ചിരുന്നു. മറ്റൊരു അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായ രാജൻ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയുടേ പകർപ്പ് ആവശ്യപെട്ടു.

video
play-sharp-fill

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം നാളെ നടക്കും. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എംകെ റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരെ കേസ് എടുത്തത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.