
കൊച്ചി: റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനായി 70,000 രൂപ മുടക്കി രൂപമാറ്റം വരുത്തിയ കാറിനെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്.
അതിവേഗതയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനത്തെ മറികടന്ന് പാഞ്ഞ കാറിന്‍റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്നെ മൊബൈല്‍ ഫോണില്‍ പകർത്തി ഉടനെ ട്രാഫിക് പൊലീസിന് കൈമാറുകയായിരുന്നു.
നടപടിയെടുക്കാനുള്ള നിർദേശം ലഭിച്ചതോടെ ഇടപ്പള്ളി ട്രാഫിക് പൊലീസ് വാഹനം പിടികൂടുകയും, മോട്ടോർ വാഹന വകുപ്പിന് കൈമാറുകയും ചെയ്തു. എറണാകുളം എൻഫോഴ്സ്മെന്‍റ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ നിയമലംഘനങ്ങളും കണ്ടെത്തി. തുടർന്നാണ് 35,000 രൂപ പിഴ ചുമത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈപ്പിൻ സ്വദേശിയായ കാർ ഉടമയുടെ മകൻ, ഏകദേശം 70,000 രൂപയോളം ചെലവാക്കിയാണ് കാറില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തിയത്. സൈലൻസർ ഉള്‍പ്പെടെയുള്ള അനധികൃത മാറ്റങ്ങള്‍ നീക്കം ചെയ്ത്, വാഹനം പഴയപടിയാക്കി ആർടി ഓഫീസില്‍ ഹാജരാക്കണമെന്ന് ഉടമയോട് കർശനമായി നിർദേശിക്കപ്പെട്ടു. ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കൂടാതെ, ഡ്രൈവർക്ക് നിർബന്ധിത ബോധവത്കരണ ക്ലാസും നല്‍കി.









