Spread the love

ഴിഞ്ഞ ദിവസമാണ് നടൻ നിർമ്മൽ ബെന്നി മലയാള സിനിമയെ വിട്ടുപോയത്. ആമേൻ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് നിർമ്മൽ ബെന്നി. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

video
play-sharp-fill

എന്നാൽ, നിർമ്മൽ ബെന്നിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത ചില മാധ്യമങ്ങൾ നിർമ്മൽ ബെന്നി എന്ന പേരിൽ ഫോട്ടോ നൽകിയത് നിർമ്മൽ പാലാഴിയുടേതായിരുന്നു. നിർമ്മൽ പാലാഴി മരണപ്പെട്ടുവെന്ന് പലരും വാർത്തകൾ കണ്ട് തെറ്റിദ്ധരിക്കുകയുണ്ടായി.

ഇപ്പോൾ, ആ വാർത്തകളെ തിരുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. താൻ മരിച്ചിട്ടില്ലെന്നും മരിച്ചത് നിർമ്മൽ ബെന്നിയാണെന്നും നിർമ്മൽ പാലാഴി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“നിർമ്മൽ ബെന്നി എന്ന പ്രിയ കലാകാരന് ആദരാഞ്ജലികൾ നേരുന്നു. ഒപ്പം, പ്രിയ മാധ്യമ സഹോദരനോട്‌ ഞാൻ പോയിട്ടില്ല എന്ന് കൂടെയും അറിയിക്കുന്നു. ഇനി ഈ കളിക്ക് ഞാനില്ല ട്ടോ”-എന്നാണ് നിർമ്മൽ പാലാഴി ഫെയ്സ്ബുക്കിൽ കുറിച്ചത്.