നിപ്പയിൽ 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; നിപ്പ ബാധിച്ചു മരിച്ച 14 കാരൻ്റെ സമ്പർക്ക പട്ടികയിൽ 406 പേർ
മലപ്പുറം: നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ ഫലം നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം വന്നു. എല്ലാവരും നിപ നെഗറ്റീവാണ്.
നിപ്പ വൈറസ് ബാധിച്ച് മരിച്ച 14 കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. 14 കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്.
2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ജില്ലയിൽ മാസ്ക് നിർബന്ധമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0