അവകാശ സമരങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന കേരള എൻ ജി ഒ അസോസിയേഷൻ പ്രവർത്തന ശൈലി അഭിമാനകരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

അവകാശ സമരങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന കേരള എൻ ജി ഒ അസോസിയേഷൻ പ്രവർത്തന ശൈലി അഭിമാനകരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അവകാശ സമരങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്തു കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കേരള എൻ ജി ഒ അസോസിയേഷൻ ശൈലി ഏറെ അഭിമാനകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയായ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയിൽ കോട്ടയം പുതുപ്പള്ളി തച്ച്കുന്നിൽ നിർമ്മിച്ച സഞ്ജീവനം ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി ഭവനങ്ങൾ അസോസിയേഷൻ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഭവന രഹിതരായ നിരവധി ആളുകളെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരുവാൻ വിവിധ പദ്ധതികളിലൂടെ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയെ ത്രിവർണ്ണ പുഷ്പഹാരം അണിയിച്ചും മൊമന്റോ നൽകിയും യോഗത്തിൽ ആദരിച്ചു.

ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് രവീന്ദ്രൻ , ഡിസിസി സെക്രട്ടറി ജോണി ജോസഫ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെബു ജോൺ ,

അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ. പി. സുനിൽ , എം ഉദയ സൂര്യൻ , സംസ്ഥാന സെക്രട്ടറിമാരായ തോമസ് ഹെർബിറ്റ് ,എസ് ഷർമ്മിള , എം.എസ് . ഗണേഷൻ , കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇ കെ പ്രകാശൻ , വാർഡ് മെമ്പർ ജെസി ബെൻസി , അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു , സെക്രട്ടറി ബോബിൻ വി.പി. എന്നിവർ പ്രസംഗിച്ചു.