
അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താല്‍ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവർ മൂഢസ്വർഗത്തിലാണെന്ന് സജീ ചെറിയാൻ. കേരളസർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ് എഫ് ഐക്ക് നേരെ പൊലീസിൻ്റെ ഒത്താശയോടെ കെ എസ് യു നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ :-
കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ, പോലീസിന്റെ ഒത്താശയോടുകൂടി കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് വിദ്യാർത്ഥി സംഘടനകളുടെ പ്രകടനം രണ്ടുസമയത്തോ രണ്ടിടത്തോ ക്രമീകരിക്കാൻ പോലീസിന് കഴിഞ്ഞില്ല. വിദ്യാർത്ഥി നേതാക്കളുമായി ആശയവിനിമയം നടത്തിയില്ല. പ്രകടനം പാളയത്ത് എത്തിയപ്പോള്‍ കെ എസ് യു പ്രവർത്തകർ കല്ലേറു നടത്തി പ്രകോപനം സൃഷ്ടിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്‌എഫ്‌ഐ പ്രവർത്തകർക്കാണ് കല്ലേറിലും ലാത്തിച്ചാർജ്ജിലും ടിയർഗ്യാസ് പ്രയോഗത്തിലും പരിക്കേറ്റത്.
പോലീസ് ഏകപക്ഷീയമായി എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ക്കു നേരെ ഇത്തരം പോലീസ് സമീപനം കഴിഞ്ഞ 10 വർഷവും കേരളത്തില്‍ ഉണ്ടായിട്ടില്ല. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണം. അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താല്‍ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവർ മൂഢസ്വർഗത്തിലാണ്.







