കോട്ടയം നഗരമധ്യത്തിലെ പ്രമുഖ ജുവലറിയിൽ നിന്നും അഞ്ചരക്കിലോ സ്വർണ്ണം മോഷണം പോയി; സ്വർണ്ണം മോഷ്ടിച്ചത് ജുവലറിയിലെ ജീവനക്കാരൻ തന്നെ; ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിൽ പരാതി നൽകാതെ ജുവലറി അധികൃതർ

കോട്ടയം നഗരമധ്യത്തിലെ പ്രമുഖ ജുവലറിയിൽ നിന്നും അഞ്ചരക്കിലോ സ്വർണ്ണം മോഷണം പോയി; സ്വർണ്ണം മോഷ്ടിച്ചത് ജുവലറിയിലെ ജീവനക്കാരൻ തന്നെ; ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിൽ പരാതി നൽകാതെ ജുവലറി അധികൃതർ

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ജുവലറിയിൽ നിന്നും അഞ്ചരക്കിലോ സ്വർണ്ണം മോഷണം പോയി. ജുവലറിയിലെ ജീവനക്കാരൻ തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന. മോഷണത്തിന്റെ വിവരം അറിഞ്ഞതിനെ തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് കോട്ടയം വെസ്റ്റ് പൊലീസിനെ ബന്ധപ്പെട്ടു. എന്നാൽ, സംഭവത്തിൽ ഇതുവരെയും ജുവലറി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ല.

രേഖാമൂലം ജുവലറി പരാതി നൽകാത്തതിനാലും, ജുവലറി അധികൃതർ ഔദ്യോഗികമായി വിവരം സ്ഥിരീകരിക്കാത്തതിനാലുമാണ് തേർഡ് ഐ ന്യൂസ് ലൈവ് ഈ ഘട്ടത്തിൽ ജുവലറിയുടെ പേര് പുറത്തു വിടാത്തത്. ദിവസങ്ങൾക്കു മുൻപാണ് ജുവലറിയിൽ നിന്നും ജീവനക്കാരൻ അഞ്ചരക്കിലോ സ്വർണ്ണവുമായി കടന്നു കളഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരൻ സ്ഥലം വിട്ടതിനു പിന്നാലെ ജുവലറി അടച്ചിടുകയായിരുന്നു അധികൃതർ ചെയ്തത്. ജുവലറി അടഞ്ഞു കിടക്കുന്നതു  ശ്രദ്ധയിൽപ്പെട്ട തേർഡ് ഐ ന്യൂസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജുവലറിയിൽ നടന്ന വൻ മോഷണത്തിന്റെ കഥ അറിഞ്ഞത്. തുടർന്നു, തേർഡ് ഐ ന്യൂസ് ലൈവ് സംഘം ജുവലറി അധികൃതരെ തന്നെ ബന്ധപ്പെട്ടു. എന്നാൽ, കൃത്യമായ വിവരം നൽകാതെ ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു.

പിന്നീടാണ്  പൊലീസുമായി തേർഡ് ഐ സംഘം ബന്ധപ്പെട്ടത്. വൻ മോഷണം നടന്നിട്ടും, ഇതുവരെയും ജുവലറി ഗ്രൂപ്പ് പരാതി നൽകാത്തതാണ് ദുരൂഹമായി തുടരുന്നത്. ദിവസങ്ങളോളമായി ഈ ജുവലറി അടച്ചിട്ടിരിക്കുകയുമാണ്.