
കോട്ടയം : സമരക്കാരെ പ്രതീക്ഷിച്ച് കോട്ടയത്ത് പോലീസ് മണിക്കുറുകളോളം റോഡ് തടഞ്ഞത് യാത്രക്കാരെ വലച്ചു.എസ് എഫ് ഐ സമരത്തെ നേരിടാൻ പോലീസ് ബാരിക്കേഡ് ഉയർത്തി കെ കെ റോഡ് ഉപരോധിച്ചതാണ് കോട്ടയത്ത് ജനം വലഞ്ഞത്.
രാവിലെ പത്ത് മണിയോടെയാണ് കോട്ടയം നഗരത്തിൽ കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി റോഡ് തടഞ്ഞത്.ഇതോടെ കോട്ടയം നഗരത്തിലെ റോഡുകളിൽ എല്ലാം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കെ കെ റോഡിൽ കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് ഉയർത്തിയാണ് പോലീസ് ഗതാഗതം തടഞ്ഞത്.
ഇതോടെ കളക്ടറേറ്റിനുള്ളിലൂടെയും ഇടവഴികളിലൂടെയും എല്ലാം വാഹനം തിരിച്ചുവിട്ടു. ഈ വഴികളിലൂടെ യാതൊരു നിയന്ത്രണവും ഇല്ലാതെ വാഹനങ്ങൾ കടന്നുവന്നതോടെ നഗരം പൂർണമായും ഗതാഗതക്കുരുക്കിലായി. രാവിലെ 10.30 ന് മാർച്ച് ആരംഭിക്കും എന്നായിരുന്നു അറിയിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ രാവിലെ എസ്എഫ്ഐ പഠന ക്ലാസ്സംഘടിപ്പിച്ചതിനാൽ മാർച്ച് ഉച്ച കഴിഞ്ഞ ത്തേക്ക് മാറ്റിവച്ചു.
3 മണിക്കൂറിലധികം ജനങ്ങൾ വലഞ്ഞു.







