play-sharp-fill
മന്ത്രിയുടെ സമയമില്ലായ്മ; പുതിയതായി നിര്‍മിച്ച കൂവപ്പള്ളി, കൂട്ടിക്കല്‍, മണിമല വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വൈകുന്നു; പ്രതിഷേധവുമായി നാട്ടുകാർ

മന്ത്രിയുടെ സമയമില്ലായ്മ; പുതിയതായി നിര്‍മിച്ച കൂവപ്പള്ളി, കൂട്ടിക്കല്‍, മണിമല വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വൈകുന്നു; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: മന്ത്രിയുടെ സമയമില്ലാത്തതിനാൽ പുതിയ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വൈകുന്നു.

പുതിയതായി നിര്‍മിച്ച മൂന്ന് ഓഫീസുകളാണ് നിര്‍മാണം പൂര്‍ത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും തുറക്കാതെ കിടക്കുന്നത്. കൂവപ്പള്ളി, കൂട്ടിക്കല്‍, മണിമല വില്ലേജ് ഓഫീസുകള്‍ക്കു വേണ്ടി നിര്‍മിച്ച പുതിയ കെട്ടിടങ്ങളാണു തുറന്നു പ്രവര്‍ത്തിക്കാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ സമയം ലഭിക്കാത്തതാണ് തുറക്കാന്‍ വൈകുന്നതിനു കാരണമെന്നു ആക്ഷേപമുണ്ട്.
എന്നാല്‍ നിര്‍മാണം അന്തിമഘട്ടത്തിലായ മുണ്ടക്കയം വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മാണം കൂടി പൂര്‍ത്തീകരിച്ച ശേഷം ഒരുമിച്ച്‌ ഉദ്ഘാടനം ചെയ്യാനാണു വൈകുന്നതിനു കാരണമെന്നു അധികൃതര്‍ പറയുന്നു.

മൂന്ന് വില്ലേജ് ഓഫീസുകളും ഒരു വര്‍ഷം മുൻപ് വാടക കെട്ടിടങ്ങളിലേക്കു മാറ്റിയിരുന്നു. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും ഇവിടേക്ക് ഓഫീസുകള്‍ മാറ്റാതെ വാടക നല്‍കിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

ഓഫീസ് മുറി , വില്ലേജ് ഓഫീസറുടെ മുറി എന്നിവ കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇരിക്കാന്‍ പ്രത്യേക മുറി, കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാര്‍ക്കും ഓഫീസില്‍ എത്തുന്നവര്‍ക്കും ഉപയോഗിക്കാന്‍ നാല് ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടെ 1300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളാണു നിര്‍മിച്ചത്.

കേരള നിര്‍മിതി കേന്ദ്രമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളിലേക്കു വില്ലേജ് ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.